കൊച്ചി: മമ്മൂട്ടിയുടെ പ്രമാണി തിയേറ്ററിലെത്തി. പ്രമാണിമമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ പ്രമാണിയില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വേഷമാണ് മമ്മൂട്ടിക്ക്. വിശ്വനാഥപണിക്കരെന്നാണ് കഥാപാത്രത്തിന്റെ പേര്. പ്രസിദ്ധ തമിഴ് താരം പ്രഭു മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ വേഷത്തിലെത്തുന്നു.

ബിനാമി ഇടപാടുകളിലൂടെയും മറ്റും സമ്പന്നനാകുന്ന ധനമോഹിയായ പഞ്ചായത്ത് പ്രസിഡന്റാണ് വിശ്വനാഥ പണിക്കര്‍. കുടുംബവും മറ്റ് ബാധ്യതകളുമൊന്നുമില്ലാത്ത പണിക്കര്‍ എന്തിനാണ് ഇങ്ങനെ പണം വാരിക്കൂട്ടുന്നതെന്ന് ആര്‍ക്കുമറിയില്ല.

രാഷ്ട്രീയഗുരു സഖാവ് വര്‍ക്കിച്ചനാണ് പണിക്കരെ രാഷ്ട്രീയത്തിലെത്തിച്ചത്. കുഴപ്പക്കാരനായി നടന്നിരുന്ന യുവാവിനെ കൈപിടിച്ച് നേരെ നടത്തിക്കുകയും വികസനപ്രവര്‍ത്തനങ്ങളില്‍ ശക്തമായി ഇടപെടുകയും ചെയ്തിരുന്ന പഞ്ചായത്തിലെ മാതൃകാ പ്രസിഡന്റായിരുന്നു വര്‍ക്കിച്ചന്‍. എന്നാല്‍ വര്‍ക്കിച്ചന് പിന്നാലെ വന്ന പണിക്കര്‍ മറ്റൊരു രീതിയിലാണ് ഭരണം നടത്തുന്നത്.

പ്രമാണിയില്‍ ഫാസിലന്റെ മകന്‍ ഫഹദ് ഫാസിലും അഭിനയിക്കുന്നുണ്ട്.