Administrator
Administrator
ഛോട്ടാരാജന്‍ സംഘത്തിനൊപ്പം പോലീസ് ഉദ്യോഗസ്ഥന്റെ പുതുവത്സരാഘോഷം
Administrator
Saturday 2nd January 2010 11:11am


watch video മുംബൈ: മുംബൈ അധോലോക നായകന്‍ ചോട്ടാരാജന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പുതുവത്സരാഘോഷത്തില്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണറുടെ നൃത്തച്ചുവട്. മുംബൈ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകാശ് വാണി ചോട്ടാരാജന്‍ സംഘാംഗങ്ങളോടൊപ്പം നൃത്തം വെക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി പ്രചരിക്കുകയാണ്.

രണ്ട് മനിട്ട് 10 സെക്കന്റെ ദൈര്‍ഘ്യമുള്ള ദൃശ്യം കിഴക്കന്‍ മുംബൈയിലെ ചെമ്പൂരിലുള്ള സ്വകാര്യ ക്ലബില്‍ നിന്നുള്ളതാണ്. ചോട്ടാരാജന്‍ സംഘാംഗങ്ങളാണ് പുതുവത്സര രാത്രി പരിപാടി സംഘടിപ്പിച്ചത്. ചോട്ടാരാജന്റെ വലം കയ്യായി പ്രവര്‍ത്തിക്കുന്ന ഡി കെ റാവുവായിരുന്നു പരിപാടിയിലെ മുഖ്യാഥിതി. വാണിക്കൊപ്പം ഒരു ഐ പി എസ് ഉദ്യോഗസ്ഥനും പരിപാടിയില്‍ പങ്കെടുത്തതായി ആരോപണമുണ്ട്. സംഭവത്തെക്കുറിച്ച് മുംബൈ പോലീസ് കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നാണ് സൂചന.

Advertisement