Categories

തമിഴ്‌നടന്‍ പ്രകാശ് രാജ് വിവാഹിതനായി

മുബൈ: തെന്നിന്ത്യയിലെ പ്രശസ്ത നടന്‍ പ്രകാശ്‌­രാ­ജും പോണി വര്‍മയും വിവാഹിതരായി. നൃത്തസംവിധാ­യി­ക­യാ­ണ് പോ­ണി വര്‍മ. ചൊവ്വാഴ്ച രാവിലെ മുംബൈയില്‍ നടന്ന ചടങ്ങിലാണ് ഇരുവ­രും താ­ലി­ചാര്‍­ത്തി­യ­ത്. ഹിന്ദു ആചാരപ്രകാരമാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്.

സംവിധായകരായ രാധാമോഹന്‍, വിജി, കെ വി ഗുഹന്‍, നടന്‍ കുമാരവേലു തുടങ്ങി പ്രകാശ്‌­രാജിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹച്ചടങ്ങില്‍ പങ്കെടു­ത്തത്. മ­റ്റാ­രെയും വി­വാ­ഹ­ത്തി­ന് ക്ഷ­ണി­ച്ചി­രു­ന്നില്ല.

ബന്ധുക്കള്‍ക്കും സിനിമാരംഗത്തെ സുഹൃത്തുക്കള്‍ക്കു­മായി മുംബൈയിലെ സഹാറ സ്റ്റാര്‍ ഹോ­ട്ട­ലി­ലാണ് വിരുന്നുസല്‍ക്കാരം ഒരുക്കി­യി­ട്ടു­ള്ളത്. പ്രകാശ്‌­രാജിന്റെ രണ്ടാം വിവാ­ഹ­മാ­ണി­ത്. ആദ്യഭാര്യ ലളിതാകുമാരിയുമായുള്ള ബന്ധം അടുത്തിടെ നിയമപരമായി വേര്‍­പെടുത്തിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.