Administrator
Administrator
പ്രകാശ് രാജ് വീണ്ടും മലയാളത്തില്‍
Administrator
Saturday 7th May 2011 3:00pm

prakash-rajതെന്നിന്ത്യന്‍ നടന്‍ പ്രകാശ് രാജ് വീണ്ടും മലയാളത്തില്‍. നവാഗതനായ ആര്‍.എസ് വിമല്‍ സംവിധാനം ചെയ്യുന്ന പ്രഫ കാട്ടുമാക്കാന്‍ എന്ന ചിത്രത്തില്‍ എന്‍ഞ്ചിനിയറിംങ് കോളേജ് അധ്യാപകന്റെ വേഷത്തിലാണ് പ്രകാശ് രാജ് എത്തുന്നത്.

കൃഷ്ണ പൂജപ്പുരയുടേതാണ് തിരക്കഥ. ഒരു അച്ഛന്റെയും മകന്റെയും കഥ പറയുന്ന ചിത്രത്തില്‍ പ്രകാശ് രാജിന്റെ മകനായി അഭിനയിക്കുന്നത് യുവതാരം ആസിഫ് അലിയാണ്. കോമഡി പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഈ കുടുംബചിത്രത്തിന്റെ ഷൂട്ടിംങ് ഓഗസ്റ്റില്‍ ആരംഭിക്കും. ഇലക്ട്രയാണ് പ്രകാശ് രാജ് ഒടുവില്‍ അഭിനയിച്ച മലയാളചിത്രം.

Advertisement