എഡിറ്റര്‍
എഡിറ്റര്‍
പ്രകാശ് രാജ് ഇനി ഡയറക്ടറുടെ റോളില്‍
എഡിറ്റര്‍
Wednesday 6th June 2012 4:28pm

പ്രകാശിന്റെ അഭിനയം കണ്ട് നമ്മളെല്ലാവരും കൈയ്യടിച്ചിട്ടുണ്ട്. ഈ കൈയ്യടി ഇനി സംവിധായകനായാല്‍ കിട്ടുമോയെന്നു നോക്കാം. എന്തായാലും കാര്യം കേട്ടിടത്തോളം അത്ര നിസ്സാരമല്ലെന്നാണ് തോന്നുന്നത്. ബോളീവുഡിലാണ് പ്രാകാശ് ഡയറക്ടറാവുന്നത്. അഭിനയിക്കുന്നതാകട്ടെ സാക്ഷാല്‍ ആമിര്‍ ഖാനും.

പ്രകാശ് തമിഴില്‍ തകര്‍ത്തഭിനയിച്ച അഭിയും ഞാനും എന്ന സിനിമയാണ് ഹിന്ദിയില്‍ റീമേക്ക് ചെയ്യുന്നത്. സിനിമ കണ്ട ആമിറിന് കഥ വളരെയധികം ബോധിച്ചെന്നാണ് കേള്‍ക്കുന്നത്. തമിഴ് പ്രകാശ് ചെയ്ത അച്ഛന്റെ വേഷമാവും ഹിന്ദിയില്‍ ആമിര്‍ ചെയ്യുക.

തമിഴില്‍ പ്രകാശ് രാജും തൃഷയും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തില്‍ ഐശ്വര്യ, ഗണേഷ് വെങ്കിട്ടരാമന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. രാധാ മോഹനാണ് ചിത്രം സംവിധാനം ചെയ്തത്.

അച്ഛനും മകളും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ കഥയാണ് അഭിയും ഞാനും പറയുന്നത്. തമിഴില്‍ തൃഷ ചെയ്ത വേഷം ഹിന്ദിയില്‍ ആരുചെയ്യുമെന്ന കാര്യത്തില്‍ പക്ഷേ തീരുമാനമായില്ല.

Advertisement