ന്യൂദല്‍ഹി: എന്‍ സി പിയെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തിയ തീരുമാനത്തില്‍ നിന്നും പിറകോട്ടില്ലെന്ന് സി പി ഐ എം കേന്ദ്രനേതൃത്വം വ്യക്തമാക്കി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പങ്കെടുത്ത യോഗത്തില്‍ ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്നും കേന്ദ്രനേതൃത്വം വ്യക്തമാക്കി.

എന്‍ സി പിയെ മുന്നണിയിലെടുത്തതിനോട് മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദനും ആര്‍ എസ് പിയും പരസ്യമായി എതിര്‍പ്പ് പ്രകടമാക്കിയിരുന്നു. എന്നാല്‍ എന്‍ സി പിയെ മുന്നണിയിലെടുത്ത തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ല എന്നാണ് കേന്ദ്രം പുതിയ പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

ഇനി ഇക്കാര്യത്തില്‍ ചര്‍ച്ചയില്ലെന്നും നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ എന്‍ സി പി നേതാവ് ഡി പി ത്രിപാഠി പ്രകാശ് കാരാട്ടുമായി ചര്‍ച്ച നടത്തിയിരുന്നു.