കൊച്ചി: കേരളത്തില്‍ പട്ടിണിയും കര്‍ഷക ആത്മഹത്യകളും അവസാനിപ്പിക്കാന്‍ സാധിച്ചു എന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് മഹാരാഷ്ട്രയിലേയും ആന്ധ്രയിലേയും കര്‍ഷികദുരിതങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുകയാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ആരോപിച്ചു.

കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ കുറഞ്ഞിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. എന്നാല്‍ ആന്ധ്രപ്രദേശിലേയും മഹാരാഷ്ട്രയിലേയും കര്‍ഷകരുടെ ദുരിതവും പട്ടിണിയും കോണ്‍ഗ്രസ്സുകാര്‍ കാണുന്നില്ലേയെന്ന് കാരാട്ട് ചോദിച്ചു. കോണ്‍ഗ്രസ് ഇതിനുത്തരം നല്‍കണമെന്നും കാരാട്ട് ആവശ്യപ്പെട്ടു.

Subscribe Us:

കേരളത്തിലെ കര്‍ഷക ആത്മഹത്യ അവസാനിപ്പിച്ചത് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളുടെ സഹായത്തോടെയാണെന്ന് എ.കെ ആന്റണി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.