തൃശൂര്‍ : സി.പി.ഐ.എം- സി.പി.ഐ ലയനം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കരാട്ട്. ഇടതുപക്ഷ പാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തി ജനകീയ പോരാട്ടം നടത്താനാണ് സി.പി.ഐ.എം ശ്രമിക്കുന്നത്. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിക്കെതിരെയുള്ള പോരാട്ടങ്ങളെ പിന്തുണക്കുമ്പോള്‍ തന്നെ അതിന്റെ മറവില്‍ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളെ പാര്‍ട്ടി എതിര്‍ക്കും. അണ്ണാഹസാരെയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിപറയുകയായിരുന്നു അദ്ദേഹം.

മാര്‍ക്‌സിസം നേരിടുന്ന പ്രധാന വെല്ലുവിളി സ്വത്വവാദവും ഉത്താരാധുനികതയുമാണെന്ന് കരാട്ട് പറഞ്ഞു. ഇ എം എസ് സ്മരണയോടനുബന്ധിച്ച് നടക്കുന്ന ‘മാക്‌സിസം ഒരു പുനര്‍വായന’ ദേശീയ സെമിനാറില്‍ പ്രബന്ധം അവതരിപ്പ് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വര്‍ഗ്ഗ രാഷ്ട്രീയത്തിന് ഊന്നല്‍ നല്‍കി എല്ലാവിഭാഗം ജനങ്ങളുടെയും ഉന്നമനത്തിനാണ് മാര്‍ക്‌സിസ്റ്റുകാര്‍ പ്രവര്‍ത്തിക്കുന്നത്. കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് പ്രസക്തിയില്ലെന്ന വാദം ശുദ്ധ അസംബദ്ധമാണ്. രണ്ടു ദിവസം നീളുന്ന സെമിനാര്‍ വെള്ളിയാഴ്ച സമാപിക്കും.