Categories

കാ­രാ­ട്ട് അ­ഹ­ങ്കാ­രിയും അ­ക്ഷ­മനും

ന്യൂ­ഡല്‍ഹി: സി പി എം ജ­ന­റല്‍ സെ­ക്രട്ട­റി പ്ര­കാ­ശ് കാ­രാ­ട്ട് അഹ­ങ്കാ­രിയും അ­ക്ഷ­മ­നു­മാ­ണെ­ന്ന് പാര്‍­ട്ടി­യില്‍ നി­ന്ന് പു­റ­ത്താ­ക്ക­പ്പെട്ട ലോ­ക് സഭ മുന്‍­സ്­പീ­ക്കര്‍ സോ­മ­നാ­ഥ് ചാ­റ്റര്‍ജി. സി പി എം ജ­ന­റല്‍ സെ­ക്രട്ട­റി പ്ര­കാ­ശ് കാ­രാ­ട്ടിന്റെ സ്വേ­ച്ഛ­പ­രമാ­യ തീ­രു­മാ­ന­ങ്ങള്‍ ഇട­തു­പ­ക്ഷ പ്ര­സ്ഥാ­നങ്ങ­ളെ ദേ­ശീ­യ­രാ­ഷ്ട്ര­ത്തില്‍ അ­പ്ര­സ­ക്ത­മാ­ക്കാ­നാ­ണ് ഇ­ട­യാ­ക്കി­യ­തെന്ന് ചാ­റ്റര്‍­ജി കു­റ്റ­പ്പെ­ടു­ത്തി.

അ­ടു­ത്ത മാ­സം പു­റ­ത്തി­റ­ങ്ങാ­നി­രി­ക്കു­ന്ന ത­ന്റെ മെ­മ്മ­റീ­സ് ഓ­ഫ് പാര്‍­ല­മെ­ന്റേ­റി­യന്‍­സ് എ­ന്ന ആ­ത്മ­ക­ഥ­യി­ലാ­ണ് സോ­മ­നാഥ് കാ­രാ­ട്ടി­നെ രൂ­ക്ഷ­മാ­യി വി­മര്‍­ശി­ക്കു­ന്നത്. ത­ന്നെ പാര്‍­ട്ടി­യില്‍ നിന്നും പു­റ­ത്താ­ക്കാന്‍ പ്രധാ­ന പ­ങ്കു­വ­ഹിച്ച­ത് ക­രാ­ട്ടാ­ണെന്നും സോ­മ­നാ­ഥ് കു­റ്റ­പ്പെ­ടു­ത്തു­ന്നു­ണ്ട്. ഐ­ക്യ­ക­ണ്‌­ഠേ­ന­യാ­ണ് പു­റ­ത്താ­ക്കല്‍ തീ­രു­മാ­ന­മെ­ന്നാ­ണ് കാ­രാ­ട്ട് അ­ന്നു വി­ശ­ദീ­ക­രി­ച്ചത്. എ­ന്നാല്‍ 17 അംഗ പോ­ളി­റ്റ്­ബ്യൂ­റോ­യില്‍ അ­ഞ്ചു പേ­രു­ടെ പി­ന്തു­ണ­ മാ­ത്ര­മേ തീ­രു­മാ­ന­ത്തി­നു­ണ്ടാ­യി­രു­ന്നുള്ളൂ. കാര­ണം കാ­ണി­ക്കല്‍ നോ­ട്ടീ­സ് പോലും നല്‍­കാ­തെ­യാ­ണ് പു­റ­ത്താ­ക്കാ­നു­ള്ള നി­ര്‍­ബ­ന്ധ­ബു­ദ്ധി കാ­രാ­ട്ടി­ന്റേ­താ­യി­രുന്നു. ത­ന്റെ മാ­താ­പി­താ­ക്കള്‍ മ­രി­ച്ച­തി­നു­ശേ­ഷം ഏ­റ്റ­വും ദുഃ­ഖ­ക­ര­മാ­യ ദിവ­സം ത­ന്നെ പാര്‍­ട്ടി­യില്‍ നിന്നും പു­റ­ത്താ­ക്കി­യ­താ­യി­രു­ന്നെ­ന്ന് സോ­മ­നാ­ഥ് ചാ­റ്റര്‍ജി ത­ന്റെ ആ­ത്മ­ക­ഥ­യില്‍ വ്യ­ക്ത­മാ­ക്കുന്നു.

അ­മേ­രി­ക്ക­യു­മാ­യു­ള്ള ആ­ണ­വ­ക്ക­രാര്‍ വി­ഷ­യ­ത്തില്‍ ഇ­ട­തുപ­ക്ഷം യു പി എ സര്‍­ക്കാ­രി­നു­ള്ള പിന്തു­ണ പിന്‍­വ­ലി­ച്ചത്് തെറ്റാ­യ തീ­രു­മാ­ന­മാ­യി­രുന്നു. സ്വ­ന്തം ശ­ക്തി മ­ന­സ്സി­ലാ­ക്കാ­തെ ത­ങ്ങ­ളു­ടെ തീ­രു­മാ­ന­ങ്ങള്‍ ന­ട­പ്പാ­ക്ക­ാ­നാ­യി­രുന്നു കാ­രാ­ട്ടി­ന്റെ വാശി. പാര്‍­ട്ടി­യു­ടെ പ­രു­ഷമാ­യ തീ­രു­മാ­ന­ങ്ങള്‍­ക്ക് കൂ­ട്ടുനില്‍­ക്കാന്‍ താന്‍ ത­യ്യാ­റാ­യി­ല്ലെന്നും മു­തി­ര്‍­ന്ന നേ­താ­വ് ജ്യോ­തി ബ­സു­വി­ന്റെ പിന്തു­ണ പ­ല­കാ­ര്യ­ങ്ങ­ളിലും ത­നി­ക്കു­ണ്ടാ­യി­രു­ന്ന­തായും സോ­മ­നാ­ഥ് ത­ന്റെ ആ­ത്മ­ക­ഥ­യില്‍ വെ­ളി­പ്പെ­ടു­ത്തുന്നു. പു­സ്തകം അ­ടു­ത്തമാ­സം പ്ര­ധാ­ന­മന്ത്രി മന്‍­മോ­ഹന്‍ സി­ങ് പ്ര­കാശ­നം ചെ­യ്യും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.