എഡിറ്റര്‍
എഡിറ്റര്‍
കൂടംകുളം ആണവനിലയം അടച്ചുപൂട്ടുന്നതിനോട് യോജിപ്പില്ല: പ്രകാശ് കാരാട്ട്
എഡിറ്റര്‍
Sunday 14th October 2012 3:16pm

ന്യൂദല്‍ഹി: കൂടംകുളം നിലാപാടില്‍ മാറ്റമില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കൂടംകുളം ആണവനിലയത്തിന്റെ സുരക്ഷയ്ക്ക് സ്വതന്ത്ര സംവിധാനം വേണമെന്നാണ് സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയുടെ അഭിപ്രായമെന്നും കാരാട്ട് പറഞ്ഞു.

ആണവോര്‍ജ്ജത്തെ എതിര്‍ക്കേണ്ടെന്ന നിലപാടായിരുന്നു കോഴിക്കോട് ചേര്‍ന്ന 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് സ്വീകരിച്ചത്. ഇത് ചൂണ്ടിക്കാട്ടി കൂടംകുളം സമരത്തില്‍ സി.പി.ഐ.എം ഇതുവരെ അനുകൂല നിലപാട് കൈക്കൊണ്ടിരുന്നില്ല.

Ads By Google

പാര്‍ട്ടി കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടില്‍ നിന്നും വ്യതിചലിക്കാന്‍ കഴിയില്ല. എന്നാല്‍ കൂടംകുളം സമരക്കാരെ അടിച്ചമര്‍ത്തരുത്. ജയ്താപൂര്‍ ആണവനിലയം സ്ഥാപിക്കുന്ന കമ്പനിക്ക് മതിയായ പരിചയമില്ലാത്തതിനാലാണ് അവിടെ എതിര്‍പ്പുന്നയിക്കുന്നതെന്നും അതുമായി കൂടംകുളത്തെ താരതമ്യം ചെയ്യരുതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു

കൂടംകുളത്ത് സ്വതന്ത്ര ഏജന്‍സി സുരക്ഷാ അവലോകനം നടത്തണം. സ്വതന്ത്ര ഏജന്‍സി സുരക്ഷ ഉറപ്പാക്കിയാല്‍ നിലയം കമ്മീഷന്‍ ചെയ്യാം. സുരക്ഷാ പ്രശ്‌നം ഉന്നയിച്ച് നടത്തുന്ന സമരത്തെ സ്വാഗതം ചെയ്യുമെന്നും കാരാട്ട് പറഞ്ഞു.

കുടംകുളം വിഷയത്തില്‍ വി.എസ് അച്യുതാനന്ദന് സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയുടെ പരസ്യശാസന നല്‍കിയിരുന്നു. പാര്‍ട്ടിയെ ധിക്കരിച്ച് വി.എസ് അച്യുതാനന്ദന്‍ കൂടംകുളത്തേക്ക് പോവരുതായിരുന്നുവെന്ന് കേന്ദ്രകമ്മിറ്റി വിമര്‍ശിച്ചു.

വിഷയത്തില്‍ വി.എസ്. സ്വീകരിച്ച നിലപാടും പാതിവഴിക്ക് മുടങ്ങിയ അദ്ദേഹത്തിന്റെ കൂടംകുളം യാത്രയും പാര്‍ട്ടിക്ക് ക്ഷീണം ചെയ്തുവെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. കേരളത്തില്‍ നിന്ന് യോഗത്തില്‍ പങ്കെടുത്ത തോമസ് ഐസക്കും എ.വിജയരാഘവനും വിഎസിനെതിരെ കടുത്ത വിമര്‍ശനം നടത്തി.

Advertisement