ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടേയും ജനദ്രോഹനടപടികള്‍ക്കെതിരായി ഇടതു ജനാധിപത്യബദല്‍ രൂപീകരിക്കുമെന്ന് സി.പി.ഐ.എം കേന്ദ്രകമ്മറ്റി അംഗീകരിച്ച കരട് രാഷ്ട്രീയപ്രമേയം.
കോഴിക്കോട് നടക്കുന്ന 20ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് പ്രമേയം പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
പാര്‍ലമെന്ററി ജനാധിപത്യം മുതലാലിത്ത്വത്തിനും പണത്തിനും കീഴടങ്ങുന്നത് പ്രതിരോധിക്കും. കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടേയും നയങ്ങള്‍ ഒന്നുതന്നെയാണ്. കോണ്‍ഗ്രസിനും ബി.ജെ.പിക്കും എതിരായി ഇതര രാഷ്ട്രീയപാര്‍ട്ടികളെ അണിനിരത്തും. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ജനദ്രോഹ സാമ്പത്തിക നയങ്ങളെ എതിര്‍ക്കും.
വര്‍ഗ്ഗീയതയേയും വിഭാഗീയതേയും അമിത അമേരിക്കന്‍പ്രേമത്തേയും പ്രോത്സാഹിപ്പിക്കില്ല. തൊഴിലാളികളുടേയും കര്‍ഷകരുടേയും അവസ്ഥ കോണ്‍ഗ്രസ് ഭരണത്തില്‍ വളരെ ദയനീയമാണ്. ആദിവാസികളേയും സാധാരണക്കാരെയും അടങ്ങുന്ന സമൂഹത്തിലെ ദുര്‍ബലവിഭാഗക്കാരെ ജനാധിപത്യത്തിന്റെ മുന്‍പന്തിയിലെത്തിക്കും.
ഇടതുപക്ഷപാര്‍ട്ടികളെ യോജിപ്പിക്കുക വഴി പാര്‍ട്ടിയെ കൂടുതല്‍ ശക്തിപെടുത്തും. സംവരണ പരിധി 50 ശതമാനത്തില്‍ നിന്ന് ഉയര്‍ത്താന്‍ ഭരണഘടനാ ഭേദഗതി വേണമെന്ന് കരട് രാഷ്ട്രീയ പ്രമേയം നിര്‍ദേശിക്കുന്നു. രംഗനാഥ് മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണം. ഇതിടെ അടിസ്ഥാനത്തില്‍ മുസ്ലീം സമുദായ അംഗങ്ങള്‍ക്ക് 10% സംവരണം ഉറപ്പാക്കണം. മുസ്ലീം സമുദായത്തിലെ മേല്‍തട്ടുകാരെ സംവരണ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ദളിത് ക്രിസ്ത്യാനികള്‍ക്കും സംവണം നല്‍കണം. ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കൊപ്പം ന്യൂനപക്ഷ വര്‍ഗീയതയെയും എതിര്‍ക്കണമെന്നാണ് പാര്‍ട്ടി നിലപാടെന്നും കാരാട്ട് വ്യക്തമാക്കി.
