കോഴിക്കോട്: താരസംഘടനയായ അമ്മയില്‍ അംഗമല്ലാത്തതില്‍ അഭിമാനിക്കുന്നു എന്നും അമ്മ ആ പേര് മാറ്റണമെന്നും നടനും നിര്‍മാതാവുമായ പ്രകാശ് ബാരെ. സംഘടനയുടെ പേര് മലയാളം സിനി പീപ്പിള്‍ എന്നാണ് വേണ്ടതെന്നും പ്രകാശ് ബാരെ പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പ്രകാശ് ബാരെയുടെ പ്രതികരണം.

നടിക്കെതിരെ നടന്ന അക്രമണത്തിന്റെയും ആരോപണത്തിന്റെയും അടിസ്ഥാനത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവം യോഗത്തില്‍ ചര്‍ച്ചചെയ്യാനോ, നടിയ്ക്കെതിരെ ചില താരങ്ങള്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശം ചര്‍ച്ചചെയ്യാനോ ഇന്ന് നടന്ന ജനറല്‍ ബോഡി യോഗം തയ്യാറായിരുന്നില്ല.


Also Read: ‘ഇന്ത്യയില്‍ പീഡനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പശുവിന്റെ മാസ്‌ക് ധരിക്കൂ’; വനിതാ ഫോട്ടോഗ്രാഫറുടെ ക്യാംപെയിന്‍ ലോകശ്രദ്ധ നേടുന്നു; ചിത്രങ്ങള്‍ കാണാം


എന്തു തന്നെ പറഞ്ഞാലും അമ്മയിലെ അംഗങ്ങളെ ഞങ്ങള്‍ സംരക്ഷിക്കുമെന്ന് താരസംഘടനയായ അമ്മ പറഞ്ഞിരുന്നു. ജനറല്‍ ബോഡി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അമ്മ ഭാരവാഹികള്‍. ദിലിപീനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് അമ്മ വൈസ് പ്രസിഡന്റ് കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു

വാര്‍ത്താ സമ്മേളനത്തില്‍ കേസിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യം താരങ്ങളെ പ്രകോപിപ്പിച്ചു. അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് പറഞ്ഞ് നടന്‍ മുകേഷ് മാധ്യമങ്ങളോട് പൊട്ടിത്തെറിക്കുകയും ചെയ്തു. നടി ആക്രമിക്കപ്പെട്ട സംഭവം യോഗത്തില്‍ ചര്‍ച്ചയായോ, നടിയ്ക്കെതിരെ ചില താരങ്ങള്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശം ചര്‍ച്ചയായോ തുടങ്ങിയ ചോദ്യങ്ങളാണ് അമ്മ ഭാരവാഹികളെ പ്രകോപിപ്പിച്ചത്. ഈ അവസരത്തിലാണ് പ്രകാശ് ബാരെയുടെ ഫേയ്സ് ബുക്ക് പോസ്റ്റ്