വിജയവാഡ: കേരളത്തിലും ബംഗാളിലും പാര്‍ട്ടിയുടെ നഷ്ട്‌പ്പെട്ട ജനവിശ്വാസം വീണ്ടെടുക്കാന്‍ ശ്രമമുണ്ടാകണമെന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു. ഇതിനായി പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ശ്രമമുണ്ടാകണമെന്ന് പാര്‍ട്ടി വിപുലീകൃത കേന്ദ്രകമ്മറ്റി യോഗം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.

യു പി എ സര്‍ക്കാര്‍ രാജ്യത്തെ സമ്പന്നര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. നിലവിലെ വിലക്കയറ്റത്തിനു കാരണം യു പി എയുടെ തെറ്റായ സാമ്പത്തിക നയങ്ങളാണ്. ഭക്ഷ്യധാന്യങ്ങള്‍ ഗോഡൗണുകളില്‍ കെട്ടിക്കിടക്കുമ്പോള്‍ രാജ്യത്ത് പട്ടിണി പെരുകുകയാണെന്നും ഇതിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കാരാട്ട് പറഞ്ഞു.

ഇടതുപക്ഷത്തിനു മാത്രമേ ഒരുബദല്‍ സര്‍ക്കാര്‍ നല്‍കാന്‍ കഴിയൂ. കേരളത്തില്‍ അധ്യാപകന്റെ കൈവെട്ടിയ സംഭവം പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരമുഖമാണ് വ്യക്തമാക്കുന്നതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.