Categories

Headlines

കുതിച്ചുയര്‍ന്ന് പ്രജുഷ, മിന്നിത്തിളങ്ങി സോംദേവും സുശീലും

ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ ടെന്നിസ് താരം സാംദേവ് ദേവ് വര്‍മ്മന് സ്വര്‍ണം. ടെന്നിസ് പുരുഷ സിംഗിള്‍സിലാണ് സ്വര്‍ണം. ഓസ്‌ട്രേലിയയുടെ ജോര്‍ജ് ഗ്രെഗറിനെയാണ് സാംദേവ് പരാജയപ്പെടുത്തിയത്.

നേരത്തെ ലോങ്ജംപില്‍ മലയാളി താരം പ്രജുഷ വെള്ളി നേടിയിരുന്നു. പ്രജുഷ 6.47 മീറ്റര്‍ ചാടിയാണ് രണ്ടാം സ്ഥാനത്തെത്തിയത്. ആറ് ശക്തരായ എതിരാളികളെ പിന്നിലാക്കിയാണ് പ്രജുഷ നേട്ടം കൈവരിച്ചത്.

അതേസമയം വനിതകളുടെ 800 മീറ്ററില്‍ മലയാളി താരം ടിന്റു ലൂക്ക ഫൈനലിലെത്തി. ഹീറ്റ്‌സില്‍ ഒന്നാമതായാണ് ലൂക്ക ഫിനിഷ് ചെയ്തത്. രണ്ട് മിനിറ്റ് 2.75 സെക്കന്റിലാണ് ലൂക്ക ഫിനിഷ് ചെയ്തത്.

അതേസമയം കോമണ്‍വെല്‍ത്ത് ഇന്ത്യ ഇതുവരെ 29 സ്വര്‍ണം ഉള്‍പ്പെടെ 72 മെഡലുകള്‍ നേടി. 2002ല്‍ മാഞ്ചസ്റ്ററില്‍ നേടിയ 69 മെഡലുകളെന്ന റെക്കോര്‍ഡാണ് ഇന്ത്യ തകര്‍ത്തത്.

1934ലെ ലണ്ടന്‍ ഗെയിംസില്‍ വെല്‍റ്റര്‍ വെയിറ്റ് ഗുസ്തിയില്‍ ആര്‍.അന്‍വര്‍ ഇന്ത്യക്ക് വേണ്ടി വെങ്കലം നേടിയതാണ് ഇന്ത്യയുടെ ആദ്യ മെഡല്‍. 1958ല്‍ കാര്‍ഡിഫ് ഗെയിംസില്‍ 400 മീറ്ററിലെ ഗെയിംസ് റെക്കോഡോടെ മില്‍ഖാസിംങാണ് കോമണ്‍വെല്‍ത്ത് സ്വര്‍ണ്ണം ആദ്യമായി ഇന്ത്യയിലെത്തിച്ചത്. 5 സ്വര്‍ണ്ണമുള്‍പ്പെ 12 മെഡലുകള്‍ നേടി 1970ലെ എഡിന്‍ബര്‍ഗ് ഗെയിംസില്‍ ഇന്ത്യ ആറാമതെത്തി.

1990ലെ ഗെയിംസില്‍ ഇന്ത്യ 13 സ്വര്‍ണ്ണം നേടി മെഡല്‍പട്ടികയില്‍ അഞ്ചാമതെത്തി. 1994ല്‍ ആറ് സ്വര്‍ണ്ണംത്തോടെ ആറാം സ്ഥാനത്തും 1998ലെ കോലാലംപൂര്‍ ഗെയിംസില്‍ 7 സ്വര്‍ണ്ണമടക്കം 25 മെഡലുകള്‍ നേടി 7ാം സ്ഥാനത്തുമെത്തി.

2002ല്‍ മാഞ്ചസ്റ്ററില്‍ വന്‍ കുതിപ്പ് നടത്തിയ ഇന്ത്യ 30സ്വര്‍ണ്ണമടക്കം 69 മെഡലുകള്‍ നേടി നാലാം സ്ഥാനത്തെത്തി. അഞ്ജലി ഭഗവതിന്റെയും ജസ്പാല്‍ റാണയുടെയും നാല് സ്വര്‍ണ്ണങ്ങളടക്കം ഷൂട്ടിംഗിലെ 14 സ്വര്‍ണ്ണവും ഭാരോദ്വഹനത്തിലെ 11 സ്വര്‍ണ്ണവും ഇന്ത്യയുടെ കരുത്തറിയിച്ചു.

എന്നാല്‍ നാലുവര്‍ഷത്തിന് ശേഷം 2006ല്‍ മെല്‍ബണില്‍ നാലാംസ്ഥാനം നിലനിര്‍ത്തിയെങ്കിലും മെഡല്‍ വേട്ടയില്‍ ഇന്ത്യ പിന്നോട്ട് പോയി. 22 സ്വര്‍ണ്ണമടക്കം 50ലോതുങ്ങി ഇന്ത്യയുടെ മെഡല്‍നേട്ടം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.