Categories

വ്യാജ ഏറ്റുമുട്ടല്‍ : മുംബൈ പോലീസ് മേധാവി അറസ്റ്റില്‍

pradeep-sharmaമുംബൈ: മുംബൈ പോലീസ് സേനയിലെ ഏറ്റുമുട്ടല്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റില്‍. 2006ല്‍ അധോലോക ബന്ധമാരോപിക്കുന്ന ലഖന്‍ ഭയ്യയെന്നയാളെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. മുംബൈയിലെ അന്ധേരിയില്‍വെച്ചാണ് ലഖന്‍ ഭയ്യ വെടിയേറ്റ് മരിച്ചത്. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഭയ്യ കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്.

എന്നാല്‍ സംഭവത്തില്‍ ലഖന്‍ ഭയ്യയുടെ സഹോദരന്‍ രാംപ്രസാദ് കോടതിയെ സമീപിച്ച് സംഭവം കൊലപാതകമാണെന്ന് കേസ് ഫയല്‍ ചെയ്തു. ഛോ്ട്ടാരാജന്‍ സംഘവുമായി നേരത്തെ ബന്ധമുണ്ടായിരുന്ന സഹോദരന്റെ പേരില്‍ 1997ന് ശേഷം സഹോദരനെതിരെ ഒരു കേസും രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. സഹോദരനെ പിടിച്ച് കൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.

ലഖന്‍ ഭയ്യക്ക് ശരീരത്തിനടുത്ത് വെച്ചാണ് വെടിയേറ്റതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ശര്‍മയുടെ അറസ്റ്റ് നീതിയേലക്കുള്ള ചവിട്ട് പടിയാണെന്ന് സഹോദരന്‍ മനുശര്‍മ പ്രതികരിച്ചു. കഴിഞ്ഞ ആഗസ്റ്റില്‍ മനു ശര്‍മയടക്കം 17 പോലീസുകാര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മുംബൈ കോടതി ഉത്തരവിട്ടിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.