ന്യൂദല്‍ഹി: ചീഫ് വിജിലന്‍സ് കമ്മീഷണറായി മുന്‍ പ്രതിരോധ സെക്രട്ടറി പ്രദീപ്കുമാര്‍ ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി പ്രതിഭാപാട്ടീലാണ് പ്രദീപ്കുമാറിന് സത്യവാചകം ചൊല്ലിക്കൊടുത്തത്.

പത്ത് മിനുട്ടുകളോളം ചടങ്ങ് നീണ്ടു. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, ക്യാബിനറ്റ് സെക്രട്ടറി അജിത് സേഥ്, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്. വൈ. ഖുറേഷി, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രദീപ്കുമാറിനെ സി.വി.സിയായി നിയമിക്കുന്നതിനെതിരെ മുന്‍ സി.വി.സി പി.ജെ തോമസ് അലഹബാദ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. ഹരജിയില്‍ തീരുമാനമാകുന്നതുവരെ സത്യപ്രതിജ്ഞ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് തോമസ് രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരുന്നു.