Categories

പ്രദീപ് ചൗധരി എസ് ബി ഐ മേധാവി

ന്യൂദല്‍ഹി: പ്രദീപ് ചൗധരിയെ രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ചെയര്‍മാനായി പ്രഖ്യാപിച്ചു.നിലവിലെ ചെയര്‍മാന്‍ ഒ പി ഭട്ടിന്റെ കാലാവധി 2011 മാര്‍ച്ചോടെ അവസാനിക്കാനിരിക്കേയാണ് പുതിയ ചെയര്‍മാനെ തിരഞ്ഞെടുത്തത്.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സുബ്ബറാവുവിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് ചൗധരിയെ പുതിയ മേധാവിയായി തിരഞ്ഞെടുത്തിട്ടുള്ളത്. ഈ തീരൂമാനത്തിന് പ്രധാനമന്ത്രിയുടെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.