ചെന്നൈ: പ്രഭുദേവയും നയന്‍താരയുമായുള്ള വിവാഹം തടയണമെന്നാവശ്യപ്പെട്ട് പ്രഭുദേവയുടെ ഭാര്യ ലത ചെന്നൈ കുടുംബ കോടതിയെ സമീപിച്ചു.

രണ്ട് വര്‍ഷമായി പ്രഭുദേവ നയന്‍താരക്കൊക്കൊപ്പമാണ് താമസിക്കുന്നതെന്നും ഇത് തടയണമെന്ന് തന്നെ ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. താനും പ്രഭുദേവയുമായി നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ലെന്നും അതിനാല്‍ നയന്‍താരയുമായി വിവാഹം തടയണമെന്നും ലത ഹരജിയില്‍ ആവശ്യപ്പെടുന്നു.

Subscribe Us:

മുസ്‌ലീം മതവിശ്വാസിയായിരുന്ന റംലത്ത് പ്രഭുദേവയുമായുള്ള പ്രേമവിവാഹത്തിനുശേഷം മതംമാറുകയും ലത എന്ന പേര് സ്വീകരിക്കുകയുമായിരുന്നു.