എഡിറ്റര്‍
എഡിറ്റര്‍
കഴിവുള്ള താരങ്ങളെ ലഭിക്കുന്നതാണ് എന്റെ വിജയം
എഡിറ്റര്‍
Monday 28th January 2013 11:10am

ബോളിവുഡില്‍ ഹിറ്റുകള്‍ സമ്മാനിക്കാന്‍ കഴിയുന്നത് തന്റെ കഴിവ് കൊണ്ട് മാത്രമല്ല. അഭിനയിക്കാന്‍ കഴിവുള്ള മികച്ച താരങ്ങളെ തനിക്ക് ലഭിക്കുന്നത് കൊണ്ടാണെന്ന് പ്രഭുദേവ.

Ads By Google

എന്റെ ഓരോ സിനിമയിലും മികച്ച താരങ്ങളെ തന്നെയാണ് എനിയ്ക്ക് ലഭിക്കാറ്. അത് എന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.

വാണ്ടഡ് എന്ന ചിത്രത്തില്‍ വിനോദ് ഖന്നയോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. ഇനി വരുന്ന രാമയ്യ വസ്ത വയ്യ എന്ന ചിത്രത്തില്‍ ഞാന്‍ രണ്‍ബീര്‍ കപൂറിനെയാണ് കാസ്റ്റ് ചെയ്തത്. ഇവരെല്ലാം തന്നെ വലിയ താരങ്ങളാണ്. അത് തന്നെയാണ് എന്റെ ലക്കും.

എന്റെ ഓരോ സിനിമയിലും ഇത്തരം വലിയ താരങ്ങളെ ഉള്‍പ്പെടുത്താന്‍ സാധിക്കുന്നത് എന്റെ ഗുരുക്കന്‍മാരുടെ അനുഗ്രഹം കൊണ്ടുമാണ്. -പ്രഭുദേവ പറയുന്നു.

പ്രഭുദേവയുടെ വാണ്ടഡും റൗഡി റാത്തോറും ബോക്‌സ് ഓഫീസില്‍ 100 കോടി ക്ലബ്ബില്‍ ഇടംനേടിയ ചിത്രങ്ങളായിരുന്നു. എന്നാല്‍ വളരെ ക്രിയേറ്റിവിറ്റിയോടെ ബോളിവുഡില്‍ പ്രവര്‍ത്തിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും പ്രഭുദേവ പറയുന്നു.

100 കോടി ക്ലബ്ബില്‍ കയറുകയെന്ന് അല്ല തന്റെ ലക്ഷ്യം. ഓരോ സിനിമ പുറത്തിറക്കുമ്പോഴും അതില്‍ തന്റെതായ ഒരു കയ്യൊപ്പ് വേണമെന്ന് നിര്‍ബന്ധമാണ്. എല്ലാവരും കൊടുക്കുന്നതില്‍ നിന്നും വ്യത്യസ്തമായി പ്രേക്ഷകര്‍ക്ക് എന്ത് കൊടുക്കാന്‍ കഴിയുമെന്നാണ് താന്‍ ചിന്തിക്കാറുള്ളതെന്നും പ്രഭുദേവ പറയുന്നു.

Advertisement