സിനിമാലോകം ഒന്നടങ്കം ആഘോഷിച്ച വാര്‍ത്തയാണ് നയന്‍സ് പ്രഭുദേവ പ്രണയവും വേര്‍പിരിയലും. നയന്‍താരയുടെ മതംമാറ്റത്തിലു പ്രഭുവിന്റെ വിവാഹമോചനത്തിലും വരെ എത്തിച്ചേര്‍ന്ന പ്രണയം പിന്നീട് തകരാനുണ്ടായ കാരണം മാത്രം ഇതുവരെ വ്യക്തമല്ല. അതേക്കുറിച്ച് എന്തെങ്കിലും പറയാന്‍ ഇരുവരും ഇതുവരെ തയ്യാറായിട്ടുമില്ല.

എന്നാല്‍ നയന്‍താര സൂചിപ്പിച്ചതുപോലെ താന്‍ അവരെ ഉപേക്ഷിച്ചിട്ടില്ലെന്നാണ് പ്രഭുദേവ പറയുന്നത്. ബന്ധം തകരാനുളള കാരണത്തെ കുറിച്ച് തനിക്ക് പലതും പറയാനുണ്ട്, എന്നാല്‍ തന്റെ പ്രായവും പക്വതയും അതിന് അനുവദിക്കുന്നില്ല എന്നാണ് പ്രഭു പറയുന്നത്. നയന്‍താര പറയുന്നതു പോലെ ഒരിക്കലും അവരോട് വിശ്വാസ വഞ്ചന കാട്ടുകയോ അവരെ ഉപേക്ഷിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Subscribe Us:

ജീവിതത്തില്‍ സംഭവിച്ചതെല്ലാം ദൈവഹിതമാണെന്നേ കരുതുന്നുള്ളൂ. നയന്‍താരയുമായുള്ള പ്രണയവും വേര്‍പിരിയലുമെല്ലാം അതില്‍പ്പെടും. ശരിയായ വഴികളിലൂടെ ദൈവം നയിക്കുമെന്ന് ഉത്തമ ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ സംഭവിച്ച ഒന്നിനെക്കുറിച്ചും പശ്ചാത്താപമില്ല എന്നും പ്രഭു പറഞ്ഞു.

ജീവിതത്തില്‍ മാറ്റം ഇഷ്ടപ്പെടുന്നയാളാണ് താന്‍. ആ മാറ്റത്തിന്റെ ഭാഗമായാണ് മുംബൈയിലേയ്ക്ക് ചേക്കേറിയത്. നയന്‍താരയുമായുളള പ്രണയം ഇപ്പോളൊരു പഴങ്കഥ മാത്രമാണ് എന്നും പ്രഭുദേവ പറയുന്നു.