എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധത്തെ ന്യായീകരിച്ചിട്ടില്ലെന്ന് പ്രഭാവര്‍മ്മ
എഡിറ്റര്‍
Sunday 27th May 2012 12:18pm

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്റെ വധത്തെ ന്യായീകരിച്ചു എന്ന പേരില്‍ തന്റെ ഖണ്ഡകാവ്യത്തിന്റെ പ്രസിദ്ധീകരണം നിര്‍ത്തിവച്ച സമകാലിക മലയാളം വാരികയുടെ പത്രാധിപര്‍ എസ്. ജയചന്ദ്രന്‍ നായര്‍ക്കെതിരെ കുറ്റപ്പെടുത്തി കവി പ്രഭാവര്‍മ്മ രംഗത്ത്. ചെയ്യാത്ത കുറ്റം തന്റെ മേല്‍ ആരോപിച്ചാണ് പത്രാധിപരുടെ നടപടിയെന്ന് പ്രഭാവര്‍മ്മ പറഞ്ഞു.

ടി.പി.ചന്ദ്രശേഖരന്‍ വധത്തെ പരോക്ഷമായിപ്പോലും താന്‍ ന്യായീകരിച്ചിട്ടില്ല. സമകാലിക മലയാളം പത്രാധിപര്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ സത്യവിരുദ്ധമാണ്.  ഏതോ ബാഹ്യ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് പത്രാധിപര്‍ തന്റെ കവിതയുടെ പ്രസിദ്ധീകരണം നിര്‍ത്തിവച്ചതെന്ന് പ്രഭാവര്‍മ്മ കുറ്റപ്പെടുത്തി.

കവിതയോട് പത്രാധിപകര്‍ക്ക് വിയോജിപ്പൊന്നുമില്ല. കവിതയെ വിലയിരുത്താന്‍ കാവ്യബാഹ്യമായ കാര്യങ്ങള്‍ മാനദണ്ഡമാക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.  തനിക്ക് തന്റേതായ രാഷ്ട്രീയ നിലപാടുകളുണ്ട്. കവിതയ്ക്ക് ഇടമുണ്ടോ എന്നു നോക്കിയല്ല ഇത്തരം നിലപാടുകള്‍ കൈക്കൊള്ളുന്നതെന്നും പ്രഭാവര്‍മ്മ വ്യക്തമാക്കി.

ദേശാഭിമാനി റസിഡന്റ് എഡിറ്ററും കവിയുമായ പ്രഭാ വര്‍മ. ടി.പി.വധത്തെ ന്യായീകരിച്ചതില്‍ പ്രതിഷേധിച്ച് ‘ശ്യാമമാധവം’ എന്ന തന്റെ കാവ്യഖ്യായിക പ്രസിദ്ധീകരിക്കുന്നത് ‘മലയാളം’ വാരിക പകുതിയില്‍ നിര്‍ത്തിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മലയാളം വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്ന തന്റെ കവിതയോട് പത്രാധിപര്‍ക്ക് വിയോജിപ്പില്ല. ചെയ്യാത്ത കുറ്റം തന്റെ മേല്‍ ആരോപിച്ചാണ് പത്രാധിപരുടെ നടപടി. പത്രാധിപരുടെ തീരുമാനത്തിന് പിന്നില്‍ ബാഹ്യസമ്മര്‍ദ്ദമുണ്‌ടോ എന്നറിയില്ലെന്നും പ്രഭാവര്‍മ പറഞ്ഞു.

Advertisement