എഡിറ്റര്‍
എഡിറ്റര്‍
ഒടുവില്‍ ബാഹുബലിക്ക് നായികയായി; പ്രഭാസിന്റെ വിവാഹം ഉടന്‍
എഡിറ്റര്‍
Tuesday 30th May 2017 11:36am

ബാഹുബലി ഒരു ചരിത്രമായി മുന്നേറുമ്പോള്‍ ചിത്രത്തിലെ നായകന്‍ പ്രഭാസിന് ഇനി മംഗല്യത്തിന്റെ മുഹൂര്‍ത്തമാണ്. ഏറെ നാളായി ചര്‍ച്ച ചെയ്യപ്പെട്ട ആ വിവാഹത്തിന് ഒടുവിലൊരു തീരുമാനമായതായാണ് പുതിയ റിപ്പോര്‍ട്ട്.

റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ വലിയ ബിസിനസ് പ്രമുഖന്റെ പേരക്കുട്ടിയെയാണ് പ്രഭാസിന് വധുവായി വീട്ടുകാര്‍ കണ്ടെത്തിയിരിക്കുന്നത്.


Dont Miss മദ്യം നിരോധനം ആവശ്യപ്പെടുന്നവര്‍ തന്നെ ബാര്‍ ഉദ്ഘാടനത്തിനും: യു.പിയില്‍ ബാര്‍ ഉദ്ഘാടനം ചെയ്ത് വനിതാ ശിശുക്ഷേമ മന്ത്രി 


റാസി സിമന്റ്‌സിന്റെ ചെയര്‍മാന്‍ ഭൂപതി രാജയുടെ കുടുംബമാണ് വിവാഹാലോചനയുമായി പ്രഭാസിന്റെ കുടുംബത്തിലെത്തിയത്. ഭൂപതി രാജയുടെ കൊച്ചുമകളാണ് വധുവെന്നാണ് അറിയുന്നത്.

രണ്ടു കുടുംബങ്ങളും ഇക്കാര്യവുമായി ബന്ധപ്പെട്ട് ചര്‍ച്ചയിലാണെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഔദ്യോഗികമായി വാര്‍ത്ത സ്ഥിരീകിച്ചിട്ടില്ല. അടുത്ത വര്‍ഷം മാര്‍ച്ചില്‍ വിവാഹമുണ്ടാകുെമന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ പ്രഭാസിന്റെ വധുവെന്ന പേരില്‍ തെലുങ്ക് നടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. പിന്നീട് പ്രഭാസിന്റെ അമ്മാവനായ കൃഷ്ണം രാജ് ആ വാര്‍ത്ത തള്ളി രംഗത്തെത്തി.

ബാഹുബലി 2 റിലീസായതിന് പിന്നാലെ പ്രഭാസിന്റെ വധുവിന്റെ സ്ഥാനത്ത് അനുഷ്‌കയെ ഇരുത്തിയായി പ്രചരണം. ന്നാല്‍ അനുഷ്‌കയും ഇത് നിഷേധിച്ച് രംഗത്തെത്തി.
2013 ജൂലൈയില്‍ ബാഹുബലി ഒന്നാം ഭാഗത്തിന്റെ ഷൂട്ടിങ് ആരംഭിച്ച ശേഷം പ്രഭാസ് ഇതുവരെ മറ്റൊരു സിനിമയുടെയും ഭാഗമായില്ലായിരുന്നു. ഇക്കാലയളവില്‍ മറ്റൊരു സിനിമ മാത്രമല്ല സ്വന്തം വിവാഹത്തെക്കുറിച്ച് പോലും താരം ആലോചിച്ചില്ല. 6000ത്തോളം വിവാഹാലോചനകളായിരുന്നേ്രത ഇക്കാലയളവില്‍ പ്രഭാസിന് വന്നത്. എന്നാല്‍ പൂര്‍ണമായും ബാഹുബലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാല്‍ വിവാഹത്തില്‍ നിന്ന് പ്രഭാസ് ഒഴിഞ്ഞു മാറുകയായിരുന്നു.

Advertisement