എഡിറ്റര്‍
എഡിറ്റര്‍
‘സഹോ’ സംവിധായകനോട് ദേഷ്യപ്പെട്ട് പ്രഭാസ്
എഡിറ്റര്‍
Friday 12th May 2017 10:35am

അഞ്ച് വര്‍ഷം ബാഹുബലിക്കായി നീട്ടിവെച്ച പ്രഭാസ് ഇനി മറ്റു ചിത്രങ്ങളുടെ തിരക്കുകളിലേക്ക് കടക്കുകയാണ്. തെലുങ്ക് സംവിധായകനായ സുജീത്തിന്റെ സഹോ എന്ന ചിത്രമാണ് പ്രഭാസിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്.

ബാഹുബലിയുടെ വലിയ വിജയത്തിന് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രമാണ് സാഹോ. എന്നാല്‍ തിരക്കഥ പൂര്‍ത്തിയാക്കാത്തതുമായി ബന്ധപ്പെട്ട് തന്നോട് പ്രഭാസ് ദേഷ്യപ്പെട്ടിരുന്നെന്നാണ് സൂജിത്ത് പറയുന്നത്.

ബാഹുബലി ആദ്യഭാഗം റിലീസ് ചെയ്യുന്നതിനും മുമ്പേ പ്രഭാസ് കരാര്‍ ഒപ്പിട്ട ചിത്രമാണ് സാഹോ. സുജീത്തിന്റെ ആദ്യ ചിത്രം റണ്‍ രാജ റണ്ണിന്റെ വിജയാഘോഷ ചടങ്ങിനിടെയായിരുന്നു സുജീത്തും പ്രഭാസും ആദ്യമായി പരിചയപ്പെടുന്നത്. അന്ന് സുജീത്ത് തന്റെ അടുത്ത ചിത്രത്തിന്റെ തീം പ്രഭാസിനോട് പറഞ്ഞു. കഥ ഇഷ്ടപ്പെട്ട പ്രഭാസ് തിരക്കഥ തയ്യാറാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ സുജീത്ത് അത് കാര്യമായി എടുത്തില്ല. വലിയ താരമല്ലേ ചുമ്മാ പറഞ്ഞതായിരിക്കുമെന്നാണ് സൂജീത്ത് കരുതിയത്.


Dont Miss ഉത്തരകൊറിയ സന്ദര്‍ശിക്കാന്‍ തയ്യാറെന്ന് പ്രസിഡന്റ് മൂണ്‍ ജേ ; കൊറിയന്‍ മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ എന്തിനും തയ്യാര്‍


പിന്നീട് തിരക്കഥ എഴുതാന്‍ തുടങ്ങിയെങ്കിലും പാതിവഴിയില്‍ അത് ഉപേക്ഷിച്ചു. ഇതു നടക്കില്ലെന്ന പ്രതീക്ഷയിലാണ് എഴുത്ത് ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍ പ്രഭാസിനെ പിന്നീട് മാസങ്ങള്‍ക്ക് ശേഷം കണ്ടപ്പോള്‍ അദ്ദേഹം ആദ്യം ചോദിച്ചത് ആ തിരക്കഥയുടെ കാര്യമാണ്. എഴുത്ത് ഉപേക്ഷിച്ചെന്ന് പറഞ്ഞപ്പോള്‍ പ്രഭാസ് ദേഷ്യപ്പെട്ടു.

എന്റെ മടിയെക്കുറിച്ചാണ് അദ്ദേഹം ആകുലപ്പെട്ടതെന്ന് സുജീത്ത് പറയുന്നു. എത്രയും പെട്ടന്ന് തന്നെ തിരക്കഥയുമായി വന്ന് കാണണമെന്ന് പറയുകയും ചെയ്തു.

അതിന് ശേഷം സിനിമയുടെ പകുതി പൂര്‍ത്തിയാക്കി. പ്രഭാസിന്റെ വസതിയിലെത്തി തിരക്കഥ വിശദീകരിച്ചു. പുതിയ ചിന്തകള്‍ പങ്കുവച്ചു. സിനിമ മുഴുവനായി പറഞ്ഞുകേള്‍പ്പിച്ചു.

കഥ പറയുമ്പോള്‍ പ്രഭാസ് ആകാംക്ഷയോടെ കേട്ടിരിക്കുന്നത് കാണാമായിരുന്നു. അദ്ദേഹത്തിന്റെ ആ എനര്‍ജിയില്‍ തിരക്കഥയില്‍ പുതിയ ചിന്തകള്‍ എന്നിലുണ്ടായി.-സുജീത്ത് വ്യക്തമാക്കി.

ബാഹുബലിയുമായി സഹോയെ ഒരിക്കലും താരതമ്യപ്പെടുത്തില്ല. രണ്ടും രണ്ടുതരം ചിത്രമാണ്. ബാഹുബലിയുടെ വിജയം തന്നെ അലട്ടില്ലെന്നും അതുമായി ഇതിനെ താരതമ്യം ചെയ്യുന്നില്ലെന്നും സൂജിത്ത് പറയുന്നു.

Advertisement