സിനിമാ ചിത്രീകരണത്തിനിടെ അഭിനേതാക്കള്‍ തമ്മില്‍ സുഹൃത്തുക്കളാകാറുണ്ട്. എന്നാല്‍ രണ്ടോ മൂന്നോ മാസം നീളുന്ന ചിത്രീകരണം അവസാനിച്ചാല്‍ അതോടെ സൗഹൃദങ്ങളും അവസാനിക്കും. എന്നാല്‍ അഞ്ച് വര്‍ഷം ഒരു സിനിമയ്ക്ക് വേണ്ടി ഒരുമിച്ചവരാണ് ബാഹുബലി സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ റാണയും പ്രഭാസും. അതുകൊണ്ട് തന്നെ ഇരുവര്‍ക്കുമിടയില്‍ ശക്തമായ ഒരു സൗഹൃദവുമുണ്ട്.

ഈ അഞ്ചുവര്‍ഷത്തിനിടെ രസകരമായ ഒരുപാട് സംഭവങ്ങള്‍ ചിത്രീകരണത്തിടെ നടക്കുകയുണ്ടായി. പ്രഭാസിനെ പറ്റിക്കാന്‍ ഏറെ ഇഷ്ടമാണ് റാണയ്ക്ക്. എന്നാല്‍ റാണയുടെ കള്ളത്തരം അപ്പോള്‍ തന്നെ പ്രഭാസ് കണ്ടുപിടിക്കുകയും ചെയ്യും.

ഒരു ദിവസം ബാഹുബലി ചിത്രീകരണത്തിന് അവധി എടുത്തിരിക്കുന്ന ദിവസം പ്രഭാസിനെ റാണ ഫോണില്‍ വിളിച്ചു. തന്നെ പൊലീസ് പിടിച്ചെന്നും വിടുന്നില്ലെന്നുമായിരുന്നു റാണ ഫോണിലൂടെ പറഞ്ഞത്. രക്ഷിക്കാനായി ഉടന്‍ എത്തണമെന്നും റാണ ആവശ്യപ്പെട്ടു.


Dont Miss മാണി നെറികേടിന്റെ പര്യായം; കാക്ക മലര്‍ന്ന് പറന്നാലും മാണിയും ജോസ്.കെ.മാണിയും ഇനി യു.ഡി.എഫിലുണ്ടാകില്ല: മുരളീധരന്‍ 


എന്നാല്‍ സംഗതി പറ്റിക്കലാണെന്ന് പ്രഭാസിന് അപ്പോള്‍ തന്നെ മനസ്സിലായി. റാണ പറഞ്ഞ കഥ മുഴുവന്‍ കേട്ട ശേഷം പ്രഭാസ് പറഞ്ഞു, ‘റാണ നീ ബാഹുബലി 2വില്‍ എന്റെ അടുത്ത സുഹൃത്ത് ആണെന്ന് പൊലീസിനോട് പറയൂ, അവര്‍ നിന്നെ വിട്ടയക്കും’. ഇത് കേട്ടതോടെ പാവം റാണ ഫോണ്‍ കട്ടു ചെയ്തത്രേ!!

റാണ തന്നെയാണ് തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഈ അനുഭവം വെളിപ്പെടുത്തിയത്. ഇത്തരത്തില്‍ രസകരമായ ഒത്തിരി അനുഭവങ്ങള്‍ ബാഹുബലി തങ്ങള്‍ക്ക് സമ്മാനിച്ചിട്ടുണ്ടെന്നും റാണ പറയുന്നു.