എഡിറ്റര്‍
എഡിറ്റര്‍
ആ 18 കോടി വേണ്ട; പ്രഭാസ് വേണ്ടെന്ന് വെച്ചത് വന്‍കിട കമ്പനിയുടെ പരസ്യം
എഡിറ്റര്‍
Thursday 11th May 2017 3:53pm

പ്രഭാസ് എന്ന നടന്റെ ഉയര്‍ച്ച ബാഹുബലി എന്ന ചിത്രത്തോടെയാണ്. രണ്ടു ഭാഗങ്ങളായി അവതരിപ്പിച്ച ചിത്രത്തില്‍ തിളങ്ങിയതും പ്രഭാസ് തന്നെ. ബാഹുബലിയുടെ വന്‍ വിജയത്തിന് പിന്നാലെ നിരവധി സംവിധായകര്‍ താരത്തെ വെച്ച് സിനിമയെടുക്കാന്‍ മുന്നോട്ടുവരുന്നുമുണ്ട്.

സിനിമയ്ക്ക് വേണ്ടിമാത്രമല്ല പരസ്യചിത്രങ്ങളില്‍ പ്രഭാസിനെ കിട്ടാന്‍ വേണ്ടി വന്‍കിട പരസ്യകമ്പനിക്കാര്‍ പിന്നാലെ നടക്കുകയാണ്.
നിരവധി പരസ്യദാതാക്കളാണ് പ്രഭാസിനെ തങ്ങളുടെ പരസ്യങ്ങള്‍ക്ക് വേണ്ടി സമീപിക്കുന്നത്. എത്ര കോടി മുടക്കിയും പ്രഭാസിനെ ബ്രാന്‍ഡ് അംബാസിഡറാക്കാനുള്ള വാശിയിലാണ് പരസ്യക്കമ്പനികള്‍.

ഒരു പരസ്യ കമ്പനി തങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആകാനായി 18 കോടി രൂപയാണ് പ്രഭാസിന് ഓഫര്‍ ചെയ്തത്. ഇപ്പോള്‍ ഇത്തരം പ്രമോഷനുകളില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി താരം അത് നിരസിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രശസ്ത പരസ്യദാതാക്കളുടെ ഓഫറുകള്‍ നേരത്തേയും പ്രഭാസ് വേണ്ടെന്നു വച്ചിട്ടുണ്ട്. ബാഹുബലി ആദ്യഭാഗം പുറത്തിറങ്ങിയപ്പോഴും പ്രഭാസിന് നിരവധി ഓഫറുകള്‍ ലഭിച്ചിരുന്നു


Dont Miss എസ്.ബി.ഐ സോണല്‍ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം; ഡെപ്യൂട്ടി ജനറല്‍ മാനേജരെ തടഞ്ഞുവെച്ചു 


ബാഹുബലി 2 വിന്റെ ചിത്രീകരണ സമയത്ത് 10 കോടിയുടെ പരസ്യ ഓഫര്‍ പ്രഭാസിന് ലഭിച്ചിരുന്നതായും എന്നാല്‍ പ്രഭാസ് ഇത് വേണ്ടെന്നു വച്ചതായും സംവിധായകന്‍ എസ്.എസ്. രാജമൗലി അടുത്തിടെ നടത്തിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു

കോടികള്‍ക്ക് മുന്നിലൊന്നും വീഴുന്ന ആളല്ല താനെന്നാണ് പ്രഭാസ് വീണ്ടും തെൡയിക്കുന്നത്. എത്ര കോടി ലഭിച്ചാലും കാമ്പില്ലാത്ത ചിത്രങ്ങളില്‍ അഭിനയിച്ച് പേരുകളയാനും താരം തയ്യാറല്ല.

Advertisement