ബാംഗ്ലൂര്‍: തസ്‌ലീമ നസ്രീന്റെ പേരില്‍ ലേഖനം പ്രസിദ്ധീകരിച്ച ബാംഗ്ലൂരിലെ ‘പ്രഭ’ പത്രം ഓഫീസിന് നേരെ ആക്രമണം. മാംഗലൂരിലെ പത്രം ഓഫീസിന് നേരെ മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.

ഓഫീസിന് നേരെ പെട്രോള്‍ ബോംബേറുണ്ടായി. എന്നാല്‍ ജീവനക്കാര്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ല. ഓഫീസിലെ കംപ്യൂട്ടറുകളും ഫര്‍ണിച്ചറുകളും തകര്‍ത്തിട്ടുണ്ട്. ജീവനക്കാര്‍ക്ക് നേരെ ഭീഷണിയുണ്ടായി. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.

പ്രവാചകന്‍ പര്‍ദക്കെതിരായിരുന്നുവെന്ന തരത്തില്‍ തസ്‌ലീമയുടെ ലേഖനം വന്നതിനെ തുടര്‍ന്ന് ഷിമോഗയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. എന്നാല്‍ ലേഖനം തന്റെതല്ലെന്നും അത്തരത്തിലൊരു ലേഖനം ജീവിതത്തില്‍ താന്‍ എഴുതിയിട്ടില്ലെന്നും തസ്‌ലീമ വ്യക്തമാക്കിയിട്ടുണ്ട്.