തിരുവനന്തപുരം: എല്‍ഡിഎഫിന് രാഷ്ട്രീയ അടിത്തറ നഷ്ടപ്പെട്ടുവെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. ഭൂരിപക്ഷ വര്‍ഗീയതെയെ കൂട്ടൂപിടിച്ച് വോട്ടുമറിക്കാനാണ് എല്‍.ഡി.എഫ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശഭരണ തിരഞ്ഞെടുപ്പു ഫലം വിലയിരുത്താനായി ചേര്‍ന്ന യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്ന നിലപാടാണ് എല്‍.ഡി.എഫ് സ്വീകരിച്ചത്. 2005ലെ തിരഞ്ഞെടുപ്പിനെക്കാള്‍ വോട്ടുകള്‍ എല്‍.ഡി.എഫിന് ലഭിച്ചുവെന്ന് പിണറായി അവകാശപ്പെട്ടത് ശരിയാണ്. പക്ഷേ വെറും 67,000 വോട്ടുകള്‍ മാത്രമാണ് എല്‍.ഡി.എഫിന് ലഭിച്ചത്.

എന്നാല്‍ യു.ഡി.എഫിന് പതിനാറ് ലക്ഷം അധിക വോട്ടുകള്‍ ലഭിച്ചു. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് പരാജയം അംഗീകരിച്ച് എല്‍.ഡി.എഫ് അധികാരമൊഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.