കൊച്ചി: ബി ജെ പി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ മത്സരിക്കുന്നില്ലെന്ന് മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ മത്സരിക്കണമെന്ന് പ്രവര്‍ത്തകരുടെ ശക്തമായ ആവശ്യമുയര്‍ന്നിട്ടുണ്ടെന്നാണ് താന്‍ ഇന്നലെ പറഞ്ഞത്. പ്രവര്‍ത്തകരുടെ വികാരം പ്രതിഫലിപ്പിക്കുകയായിരുന്നു ലക്ഷ്യം.

അതേസമയം സംസ്ഥാനത്ത് പാര്‍ട്ടിക്കുള്ളില്‍ ഗുരുരമായ അച്ചടക്ക ലംഘനം നടക്കുന്നുണ്ടെന്നും നേതൃത്വം അടിയന്തിരമായി ഇടപെടണമെന്നും കാണിച്ച് മുകുന്ദന്‍ ബി ജെ പി പ്രസിഡണ്ട് നിതിന്‍ ഘഡ്കരിക്കും എല്‍ കെ അദ്വാനിക്കും കത്തയച്ചു.