മലപ്പുറം: മലപ്പുറം വേങ്ങരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പി.പി ബഷീറിനെ പ്രഖ്യാപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബഷീര്‍ തന്നെയായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.

ബഷീറിനെ സ്ഥാനാര്‍ത്ഥിയാക്കികൊണ്ടുള്ള ജില്ലാ കമ്മറ്റിയുടെ തീരുമാനം സംസ്ഥാനകമ്മറ്റി അംഗീകരിക്കുകയായിരുന്നു.
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വന്‍ വിജയം കരസ്ഥമാക്കുമെന്ന് പി.പി ബഷീര്‍ പറഞ്ഞു.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ പി.പി ബഷീറായിരുന്നു എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. 38057 വോട്ടിനാണ് പി.പി ബഷീര്‍ കഴിഞ്ഞവര്‍ഷം കുഞ്ഞാലിക്കുട്ടിയോട് പരാജയപ്പെട്ടത്. ലീഗിന്റെ ഉറച്ച കോട്ടയായ വേങ്ങരയില്‍ മണ്ഡലത്തില്‍ സുപരിചിതനായ ബഷീറിനെ തന്നെ വീണ്ടും മത്സരിപ്പിക്കാമെന്നാണ് ജില്ലയിലെ സി.പി.ഐ.എമ്മിലുയര്‍ന്ന അഭിപ്രായം.