സമൂഹത്തില്‍ ഉയര്‍ന്ന ജോലികളില്‍  പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ അവരുടെ തടികുറയ്ക്കാന്‍ കഷ്ടപ്പെടുകയാണെന്നാണ് പുതിയ പഠനം. ഇന്നത്തെ പ്രൊഫഷണല്‍സ് എല്ലാം പൊതുവേ മെലിഞ്ഞിരിക്കാന്‍ ആഗ്രഹമുള്ളവരാണെന്നാണ് പറയുന്നത്.

ഇന്നത്തെ കാലത്ത് നിയമവിദഗ്ദരായും മെഡിക്കല്‍ മേഖലയിലും ബിസിനസ് മേഖലയിലുമെല്ലാം പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം തന്നെ മെലിഞ്ഞിരിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അഥവാ തടിയുള്ള സ്ത്രീകളാണെങ്കില്‍ തന്നെ അവര്‍ കഷ്ടപ്പെട്ട് അവരുടെ വണ്ണം കുറയ്ക്കുകയും ചെയ്യും.

നാഷണല്‍ ഒബിസിറ്റി ഒബ്‌സര്‍വേറ്ററി പുറത്തിറക്കിയ പുതിയ കണക്കില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. 1997 ല്‍ ഉയര്‍ന്ന ജോലിയില്‍ ഇരിക്കുന്ന സ്ത്രീകളില്‍ 15 ശതമാനം പേരും പൊണ്ണത്തടിയുള്ളവരായിരുന്നു. എന്നാല്‍ 2008 ആവുമ്പോഴേക്കും ഇവരുടെ ശതമാനം 13 ആയി കുറഞ്ഞു.

എന്നാല്‍ ഇതിന് ആനുപാതികം തന്നെയാണ് പുരുഷന്‍മാരുടെ കാര്യവും. അമേരിക്കയിലെ കണക്കെടുത്താല്‍ പ്രൊഫഷണല്‍സ് ആയുള്ള ഏതാണ്ട് 20 ശതമാനം പുരുഷന്‍മാരും പൊണ്ണത്തടിയുള്ളവരാണ്. എന്നാല്‍ അവരുടെ അളവില്‍ ഇപ്പോഴും കുറവ് വന്നിട്ടില്ല താനും.

അതിന് മറ്റൊരു കാരണം കൂടിയുണ്ട്. പുരുഷനേക്കാള്‍ ശരീരസൗന്ദര്യത്തെ കുറിച്ച് കുറച്ചുകൂടി ശ്രദ്ധിക്കുന്നത് സ്ത്രീകളാണ്. അവരുടെ കഴിവിനേക്കാളും യോഗ്യതയേക്കാളും പ്രാധാന്യം അവര്‍ അവരുടെ രൂപത്തിനും ഭാവത്തിനും നല്‍കുന്നുണ്ട്.

മറ്റൊരാള്‍ നമ്മെ വിലയിരുത്തുന്നത് നമ്മുടെ രൂപവും ഭാവവും വേഷവിധാനവും കൂടി കണക്കിലെടുത്താണെന്ന് സ്ത്രീകള്‍ വിശ്വസിക്കുന്നു. ഇന്നത്തെ സമൂഹത്തില്‍ നമ്മള്‍ പൊണ്ണത്തടിയുള്ളവരാണെങ്കില്‍ അത് ഒരു നെഗറ്റീവ് മാര്‍ക്ക് തന്നെയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

എവിടെ പോവുകയാണെങ്കിലും ഇന്നത്തെ സ്ത്രീകള്‍ അവരുടെ അപ്പിയറന്‍സ് മികച്ചതാക്കാന്‍ ശ്രമിക്കാറുണ്ട്. പ്രത്യേകിച്ച് അവര്‍ പ്രൊഫഷണല്‍സ് കൂടി ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട. എപ്പോള്‍ തടി കുറച്ചെന്നു ചോദിച്ചാല്‍ മതി.