Categories

വൈദ്യുതി സര്‍ച്ചാര്‍ജ് പിന്‍വലിച്ചു: കെ എസ് ഇ ബി നിയമ നടപടിക്കെന്ന് സൂചന

തിരുവനന്തപുരം: പ്രതിമാസം 120 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സര്‍ച്ചാര്‍ജ് പിന്‍വലിച്ചു. വൈദ്യുതി റഗുലേറ്ററി കമ്മീഷന്റേതാണ് തീരുമാനം. സെപ്റ്റംബര്‍ ഒന്നുമുതല്‍ക്കാണ് സര്‍ച്ചാജ് ഈടാക്കാതിരിക്കാനുള്ള തീരുമാനം പ്രാബല്യത്തിലാവുക.

എന്നാല്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ തീരുമാനത്തിനെതിരേ കെ എസ് ഇ ബി കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും സൂചനയുണ്ട്. സര്‍ച്ചാര്‍ജ് പിന്‍വലിച്ചത് നടപടിക്രമങ്ങളുടെ ലംഘനമാണ്. ഇതിനെതിരേ അപ്പീല്‍ നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്നും ഇതിന്റെ നിയമവശങ്ങള്‍ പരിശോധിച്ചുവരുകയാണെന്നും കെ എസ് ഇ ബി വ്യക്തമാക്കിയിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.