എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാനത്ത് ഇനി മാസത്തിലൊരിക്കല്‍ പവര്‍ ഹോളിഡേ
എഡിറ്റര്‍
Wednesday 9th January 2013 12:26pm

തിരുവനന്തപുരം: സംസ്ഥാനത്തെ സബ് സ്‌റ്റേഷനുകള്‍ മാസത്തിലൊരിക്കല്‍ അടച്ചിടാന്‍ നിര്‍ദേശം.

മറ്റു സംസ്ഥാനങ്ങളില്‍ വൈദ്യുതിക്ഷാമം വരുമ്പോള്‍ ഏര്‍പ്പെടുത്തുന്ന പവര്‍ ഹോളിഡേയുടെ മാതൃകയിലാണ് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്.

Ads By Google

രാവിലെ ഒന്‍പതു മുതല്‍ വൈകിട്ടു നാലു വരെ അടച്ചിടാനാണ് നിര്‍ദേശം. സബ്‌സ്‌റ്റേഷന്റെ പരിധിയിലുള്ള ഒരു സ്ഥാപനങ്ങളിലും ഈ സമയം മുഴുവന്‍ വൈദ്യുതി ഉണ്ടാകില്ല.

ജനുവരി മുതല്‍ മേയ് വരെ നടപ്പാക്കാനാണ് ഇപ്പോള്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. മറ്റ് 11 കെവി ലൈനുകളില്‍ നിന്നു പകരം വൈദ്യുതി നല്‍കരുതെന്നും കെഎസ്ഇബി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിലവില്‍ പവര്‍ ഹോളിഡേ ഇല്ലാത്ത ഏക സംസ്ഥാനം കേരളമായിരുന്നു. വൈദ്യുതി നിരക്ക് കൂട്ടിയിട്ടുംലോഡ് ഷെഡിങ് ഉള്‍പ്പെടെ പല മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടും വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണു പുതിയ നീക്കം.

എന്നാല്‍ ഇതു പവര്‍ ഹോളിഡേ അല്ലെന്നും വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കാണ് സബ്‌സ്‌റ്റേഷന്‍ അടച്ചിടുന്നതെന്നും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പ്രതികരിച്ചു.

Advertisement