എഡിറ്റര്‍
എഡിറ്റര്‍
സംസ്ഥാനത്ത് രണ്ട് ദിവസം വൈദ്യുതനിയന്ത്രണം
എഡിറ്റര്‍
Friday 29th November 2013 1:32am

Power Failure

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് വൈദ്യുതി ബോര്‍ഡ്. ഞായറാഴ്ചയും തിങ്കളാഴ്ചയുമാണ് വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തുക. പകലും രാത്രിയും വൈദ്യുത നിയന്ത്രണമുണ്ടാവും.

ഇടുക്കിയിലെ മൂലമറ്റം പവര്‍ഹൗസില്‍ അറ്റകുറ്റപണി നടക്കുന്നതിനാലാണ് വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തുന്നത്. അറ്റകുറ്റപ്പണിക്കായി മൂലമറ്റം വൈദ്യുതിനിലയം അടച്ചിടുകയാണ്.

കേന്ദ്രീകൃത എയര്‍കണ്ടിഷനിങ്ങും വെന്റിലേഷനും നവീകരിക്കാനായ് 30ന് രാത്രി 11ന് നിലയം അടയ്ക്കും. പി്ന്നീട് രണ്ടിന് വൈകുന്നേരം അഞ്ചിന് ശേഷമേ നിലയം വീണ്ടും തുറക്കൂ.

നിലയം അടച്ചിടുന്നതിലൂടെ പകല്‍ 400 മെഗാവാട്ടിന്റെയും വൈകുന്നേരം പീക്ക് സമയത്ത് 700 മെഗാവാട്ടിന്റെയും കുറവുണ്ടാവും. വൈദ്യുതി നിയന്ത്രണം കഴിവതും കുറയ്ക്കാനായി കായംകുളം നിലയത്തില്‍നിന്ന് വൈദ്യുതി ലഭ്യമാക്കാനും ശ്രമിക്കുന്നുണ്ട്.

Advertisement