എഡിറ്റര്‍
എഡിറ്റര്‍
വാരാണസിയില്‍ ആം ആദ്മി പാര്‍ട്ടി റോഡ് ഷോയ്ക്കിടെ കെജ്‌രിവാളിന് നേരെ മഷിപ്രയോഗം
എഡിറ്റര്‍
Tuesday 25th March 2014 3:27pm

varanasi-rally

വാരാണസി: വാരാണസിയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ   ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന് നേരെ മഷിയൊഴിച്ചു. ബി,ജെ,പി പ്രവര്‍ത്തകരാണ് മഷിയൊഴിച്ചതെന്നാണ് സൂചന. റോഡ് ഷോയ്ക്കിടെയാണ് കെജ്‌രിവാളിന് നേരെ മഷിപ്രയോഗം.

വൈകീട്ട് റാലിയ്ക്ക് മുന്നോടിയായി റോഡ് ഷോ നടക്കുന്നിതിടെയാണ് മഷിയേറുണ്ടായത്. കെജ്‌രിവാളിനൊപ്പം വാഹനത്തിലുണ്ടായിരുന്ന മനീഷ് സിസാദിയ അടക്കമുള്ള ഏതാനും നേതാക്കളുടെ ദേഹത്താണ് മഷി വീണത്.

കെജ്‌രിവാളിന്റെ റാലിയ്‌ക്കെതിരെ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. രാവിലെ വാരാണസിയില്‍ എത്തിയ കെജ്‌രിവാളിന്റെ വാഹനത്തിന് നേരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞിരുന്നു.

അല്‍പസമയത്തിനകം ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയ്‌ക്കെതിരെ മത്സരിയ്ക്കുന്ന കാര്യം ബെനിയാബാഗ് മൈതാനത്ത് നടക്കുന്ന പാര്‍ട്ടി റാലിയില്‍ പ്രഖ്യാപിയ്ക്കും.

കാലത്ത് ഒന്‍പത് മണിയോടെ പാര്‍ട്ടി ഭാരവാഹികള്‍ക്കൊപ്പം ട്രെയിനില്‍ വാരണാസിയിലെത്തിയ കെജ്‌രിവാള്‍ ഗംഗാസ്‌നാനത്തിനുശേഷമാണ് പ്രചരണ പരിപാടികള്‍ ആരംഭിച്ചത്. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ നിരവധി തെരുവു നാടകങ്ങള്‍ അവതരിപ്പിക്കാനും പരിപാടിയുണ്ട്.

നിലവിലെ എം.പി.യായ പാര്‍ട്ടി മുതിര്‍ന്ന നേതാവ് മുരളി മനോഹര്‍ ജോഷിയെ മാറ്റിയാണ് ബി.ജെ.പി നരേന്ദ്ര മോഡിയെ വാരാണസിയില്‍ സ്ഥാനാര്‍ഥിയാക്കിയത്. മോഡിയുടെ സ്ഥാനാര്‍ഥിത്വം വഴി ഉത്തര്‍പ്രദേശില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ നേടാമെന്നാണ് ബി.ജെ.പി.യുടെ കണക്കുകൂട്ടല്‍.

നരേന്ദ്ര മോഡിയ്‌ക്കെതിരെ വാരാണസിയില്‍ നിന്ന് മത്സരിയ്ക്കുമെന്ന് കെജ്‌രിവാള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Advertisement