Categories

പോ­ലീ­സ് റെ­യ്­ഡി­നെ­തി­രെ പോ­പ്പു­ലര്‍ ഫ്ര­ണ്ട് പ്ര­തി­ഷേ­ധം

കോഴിക്കോട്: അ­ധ്യാ­പക­ന്റെ ക­യ് വെ­ട്ടി­യ­ കേ­സില്‍ പോ­പ്പു­ലര്‍ ഫ്ര­ണ്ട് പ്ര­വര്‍­ത്ത­കര്‍­ക്കെ­തി­രെ ന­ട­ക്കു­ന്ന അ­റ­സ്റ്റിലും റെ­യ്­ഡിലും പ്ര­തി­ഷേ­ധിച്ച് കോഴിക്കോട്, പെരുമ്പാവൂര്‍, കൊല്ലം ന­ഗ­ര­ങ്ങ­ളില്‍ പൊ­തു യോ­ഗം ന­ടന്നു. കോ­ഴി­ക്കോ­ട് നി­രോധ­നം ലം­ഘി­ച്ച് പ്ര­കട­നം ന­ട­ത്തി­യ 3000ത്തോ­ളം പോ­പ്പു­ലര്‍­ഫ്ര­ണ്ട് പ്ര­വര്‍­ത്ത­കര്‍­ക്കെ­തി­രെ പോ­ലീ­സ് കേ­സെ­ടുത്തു.

കോഴിക്കോട് സ്‌റ്റേഡിയം കോര്‍­ണറില്‍ നി­ന്നു തു­ടങ്ങി­യ പ്ര­കടനം രാജാജിറോഡ്, മാവൂര്‍ റോഡ്, സി എച്ച് ഫ്‌ളൈ ഓവര്‍ വഴി കട­പ്പുറ­ത്ത് സ­മാ­പി­ച്ചു. സംസ്ഥാന സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ സാദത്ത്, അബ്ദുറഹ്്മാന്‍ ബാ­ഖവി, ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് അഷ്‌റഫ്, മലപ്പുറം ജില്ലാ പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ് എന്നി­വര്‍ നേ­തൃത്വം നല്‍കി.

പൊതുസമ്മേളനം ദേശീയ ജനറല്‍ സെക്രട്ടറി കെ എം ഷെരീഫ് ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂരില്‍ പൊതുസമ്മേളനം ദേശീയ ചെയര്‍മാന്‍ ഇ എം അബ്ദുര്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ദേശീയ സമിതി അംഗം മൊയ്തീന്‍കുട്ടി ഫൈസി മുഖ്യപ്രഭാഷണം നടത്തി. കൊല്ലത്ത് ആശ്രാമമന്ദിരത്തു നിന്ന് ആരംഭിച്ച റാലി പീരങ്കി മൈതാനത്തു സമാപിച്ചു. പൊതുസമ്മേളനം ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.