Categories

Headlines

പോള്‍ വധം: പോലീസിനെ സംശയമുണ്ടെങ്കില്‍ കേസ് മറ്റ് ഏജന്‍സികളെ ഏല്‍പിക്കാം

paul-georgem1 കൊച്ചി: മുത്തൂറ്റ് പോള്‍ വധക്കേസില്‍ പോലീസ് നല്‍കിയ സത്യവാങ്മൂലത്തില്‍ വല്ല സംശയവുമുണ്ടെങ്കില്‍ കേസ് മറ്റ് ഏജന്‍സികള്‍ക്ക് കൈമാറാമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു. പോലീസ് അേന്വഷണം സത്യസന്ധവും സുതാര്യവുമായാണ് നടത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് പി എ വി ജോര്‍ജ് കോടതിയെ അറിയിച്ചു.

കൊല്ലപ്പെട്ട ശേഷം മുത്തൂറ്റ് പോളിന്റെ മൊബൈല്‍ ഫോണിലേക്ക് വന്ന ആദ്യ വിളി ഇറാന്‍ യുവതിയുടെതാണെന്ന് പോലീസ് അറിയിച്ചു. ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും പൂനെയില്‍ നിന്ന് എത്തിച്ചത് പോളാണ്. ഇവര്‍ക്ക് വിമാന ടിക്കറ്റ് തരപ്പെടുത്തി നല്‍കിയത് പോളായിരുന്നു. രണ്ട് ഇറാന്‍ യുവതികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കേരളത്തിലെത്തിയ സംഘം ആദ്യം തങ്ങിയത് തേവരയിലെ പോളിന്റെ ഫഌറ്റിലാണ്. പിന്നീട് മൂന്നാറിലെ മുത്തൂറ്റ് റിസോര്‍ട്ടിലേക്ക് പോയി. അവിടെ ഒരാഴ്ച താമസിച്ചു. ശേഷം ആലപ്പുഴയില്‍ ബോട്ട് യാത്ര നടത്തി. ഈ സമയത്ത് ഇറാന്‍ യുവതികള്‍ക്കൊപ്പം മറ്റൊരു യുവതിയും ഉണ്ടായിരുന്നു.

പോള്‍ വധത്തിന് ശേഷം ഐ ജി വിന്‍സെന്റ് പോള്‍ നടത്തിയ വാര്‍ത്താ സമ്മേളനം സദുദ്ദേശത്തോടെയുള്ളതായിരുന്നു. പങ്ക് വെക്കാവുന്ന വിവരങ്ങള്‍ മാത്രമാണ് മാധ്യമങ്ങളോട് പങ്ക് വെച്ചത്. ഓംപ്രകാശിന്റെയും പുത്തന്‍പാലം രാജേഷിന്റെയും രാഷ്ട്രീയ ബന്ധത്തിന് തെളിവൊന്നും ലഭിച്ചിട്ടില്ല. ഇതിന് തെളിവ് നല്‍കാന്‍ പരാതിക്കാരനും കഴിഞ്ഞിട്ടില്ല. പോളിന്റെ ലാപ്‌ടോപിലെ ദൃശ്യങ്ങള്‍ കോടതി പരിശോധിച്ച് വരികയാണ്. ചീഫ് ജസ്റ്റിസ് എസ് ആര്‍ ബന്നൂര്‍മഠും തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവരടങ്ങിയ വെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.