നവാഗതരെ നായകനാക്കി നാടകസംവിധായകനായ സുരേഷ് അച്ചൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പൊട്ടാസ് ബോംബ്’. ചിത്രത്തിന്റെ പൂജയും ബാനര്‍ ഉദ്ഘാടനവും ഇന്നലെ കോഴിക്കോട് വെച്ച് നടന്നു.

സംവിധായകന്‍ രഞ്ജിത്താണ് ബാനര്‍ ഉദ്ഘാടനം ചെയ്തത്. ചിത്രത്തിന്റെ തിരക്കഥ രഞ്ജിത്തില്‍ നിന്നും സംവിധായകന്‍ സുരേഷ് അച്ചൂസ് ഏറ്റുവാങ്ങി.

ജുവനൈല്‍ ഹോമിന്റെ പശ്ചാത്തലത്തില്‍ കഥപറയുന്ന ചിത്രമാണ് പൊട്ടാസ് ബോംബ്. കൗമാരക്കാരുടെ പ്രശ്‌നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

Ads By Google

അച്ചു അരുണ്‍കുമാര്‍, വിഷ്ണു, രോഹിത്, റിയോ, രാജീവ്, ഗോകുലന്‍, അനു സിതാര, ചിഞ്ചുമോഹന്‍ എന്നീ പുതുമുഖങ്ങളാണ് ചിത്രത്തിലെ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.

ടിനി ടോം, ഇന്ദ്രന്‍സ്, പ്രിയങ്ക, രവികാന്ത്, കോട്ടയം നസീര്‍, കാതല്‍ ദണ്ഡപാണി, സുനില്‍ സുഗത, അപ്പുണ്ണി ശശി, അരുണ്‍, ദിനേശ്, ഗോകുലന്‍, സനോജ് മാമോ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വയലാര്‍ ശരത്ചന്ദ്ര വര്‍മയാണ് ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. മോഹന്‍ സിത്താരയാണ് സംഗീതം നല്‍കുന്നത്.