റാഞ്ചി : സ്ത്രീകള്‍ ജീന്‍സ് ധരിക്കുകയോ ദുപ്പട്ട ധരിക്കാതിരിക്കുകയോ ചെയ്താല്‍ ആസിഡ് ഒഴിക്കുമെന്ന് ഭീഷണി !

Ads By Google

ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലാണ് പുതിയ ഭീഷണിയുമായി സംഘം രംഗത്തെത്തിയിരിക്കുന്നത്. നഗരങ്ങളിലെ പല ഭാഗങ്ങളിലുമായി പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലാണ് ഭീഷണിയുള്ളത്.

റാഞ്ചിയിലെ സെന്റ് സേവ്യര്‍ കോളേജ് പരിസരത്തുള്ള പോസ്റ്ററില്‍ എഴുതിയിരിക്കുന്നതിങ്ങനെ: ‘20.8.2012 മുതല്‍ നഗരത്തില്‍ ജീന്‍സ് നിരോധിച്ചിരിക്കുകയാണ്. ഏതെങ്കിലും പെണ്‍കുട്ടികള്‍ വിലക്ക് ലംഘിച്ച് ജീന്‍സ് ധരിച്ച് പുറത്തിറങ്ങുകയോ ദുപ്പട്ട ധരിക്കാതിരിക്കുകയോ ചെയ്താല്‍ ആസിഡ് ഒഴിച്ചാവും പ്രതികരിക്കുക’

വ്യാവസായികവല്‍ക്കരണത്തിന്റെ ഭാഗമായുള്ള കുടിയൊഴിപ്പിക്കലിനെതിരെയും പോസ്റ്ററില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കുടിയൊഴിപ്പിക്കുന്ന കമ്പനികളേയും ആക്രമിക്കുമെന്നാണ് പോസ്റ്ററില്‍ പറയുന്നത്.

ഇതാദ്യമായാണ് വസ്ത്രത്തിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് പോസ്റ്റര്‍ പ്രത്യക്ഷപ്പെടുന്നതെന്ന് പോലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.