എഡിറ്റര്‍
എഡിറ്റര്‍
വി.എസും ചന്ദ്രശേഖരനും ധീരനായ കമ്മ്യൂണിസ്റ്റ്, ദക്ഷിണാമൂര്‍ത്തി ചെരുപ്പുനക്കി: വി.എസ് അനുകൂല പോസ്റ്റര്‍ പലയിടത്തും
എഡിറ്റര്‍
Monday 14th May 2012 10:04am

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വി.എസ് അനുകൂല പോസ്റ്ററുകള്‍. കോഴിക്കോട് ജില്ലയിലെ സി.പി.ഐ.എം ശക്തികേന്ദ്രങ്ങളിലും തിരുവനന്തപുരം നഗരത്തില്‍ പലയിടത്തും നെയ്യാറ്റിന്‍കര ലോക്കല്‍ കമ്മിറ്റി ഓഫീസിന് മുന്‍പിലും വി.എസ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലെ സി.പി.ഐ.എം ശക്തികേന്ദ്രങ്ങളായ പേരാമ്പ്ര, പാലേരി, കൂത്താളി, മേപ്പയ്യൂര്‍, എന്നീ സ്ഥലങ്ങളിലാണ് പോസ്റ്ററുകള്‍ പതിച്ചിരുന്നത്. വി.എസ് അടിയുറച്ച കമ്മ്യൂണിസ്റ്റ്, ചന്ദ്രശേഖരന്‍ ധീരനായ കമ്മ്യൂണിസ്റ്റ്, ദക്ഷിണാമൂര്‍ത്തി ചെരുപ്പുനകത്തി എന്നീ വാചകങ്ങളും പോസ്റ്ററുകളില്‍ കുറിച്ചിട്ടുണ്ട്. വി.വി ദക്ഷിണാമൂര്‍ത്തിയുടെ കോഴിക്കോടെ വീടിന്റെ മതിലിന് മുകളിലും പോസ്റ്റര്‍ പതിച്ചിട്ടുണ്ട്.

ടി.പി ചന്ദ്രശേഖരന് അഭിവാദ്യം അര്‍പ്പിച്ച് വയനാട് ജില്ലയിലും പോസ്റ്ററുകള്‍ പതിച്ചു. സഖാവ് ടി.പി ചന്ദ്രശേഖരന് അഭിവാദ്യങ്ങള്‍, സഖാവേ നിങ്ങള്‍ കുലംകുത്തിയല്ല തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പോസ്റ്ററിലുള്ളത്. വൈത്തിരി പാര്‍ട്ടി ഓഫീസിന് മുന്നിലും പഞ്ചായത്ത് ഓഫീസിന് മുമ്പിലുമാണ് പോസ്റ്ററുകള്‍.

Malayalam News

Advertisement