എഡിറ്റര്‍
എഡിറ്റര്‍
യു.പിയില്‍ മുസ്‌ലീങ്ങളോട് നാടുവിടാന്‍ ആവശ്യപ്പെട്ട് പോസ്റ്ററുകള്‍:ട്രംപിനെ അനുകരിച്ച് യു.പിയില്‍ ബി.ജെ.പി
എഡിറ്റര്‍
Thursday 16th March 2017 10:56am

ബറേലി: മുസ്‌ലിങ്ങളായ പ്രദേശവാസികള്‍ ഉടന്‍ നാടുവിടണമെന്നാവശ്യപ്പെട്ട് ബറേലിയില്‍ പോസ്റ്ററുകള്‍. ബറേലിയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള ജിയാനാഗ്ല എന്ന ഗ്രാമത്തിലാണ് മുസ്‌ലീങ്ങളോട് നാടുവിടാന്‍ ആവശ്യപ്പെട്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

‘ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയാണ് അധികാരത്തിലുള്ളത്. അതുകൊണ്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവിടുത്തെ മുസ്‌ലീങ്ങളോട് ചെയ്യുന്നത് ഇവിടുത്തെ ഹിന്ദുക്കളും ചെയ്യും.’ എഴുതിയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു

യു.പിയില്‍ ബി.ജെ.പി വന്‍വിജയം നേടിയ പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും മുസ്‌ലീങ്ങള്‍ നാടുവിടണമെന്നാണ് ഭീഷണി. ഇല്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും പോസ്റ്ററുകളില്‍ മുന്നറിയിപ്പു നല്‍കുന്നു.

 


Also Read: വീട്ടമ്മ കുളിക്കുന്നത് ഒളിക്യാമറയില്‍ പകര്‍ത്തിയ ബി.ജെ.പി നേതാവ് അറസ്റ്റില്‍; പിടിയിലായത് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടും ആര്‍.എസ്.എസ് കാര്യവാഹകുമായ വ്യക്തി


‘ഗ്രാമത്തിലെ ഹിന്ദുക്കള്‍’ ആണ് പോസ്റ്ററില്‍ ഒപ്പിട്ടിരിക്കുന്നത്. അതിനു കീഴില്‍ ഗാര്‍ഡിയന്റെ സ്ഥാനത്ത് ബി.ജെ.പി എം.പിയുടെ പേരാണുള്ളത്.

പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് ചര്‍ച്ചയായതോടെ ചില പോസ്റ്ററുകള്‍ പൊലീസും ഭരണകൂടവും നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ ചിലത് ഇപ്പോഴും അവിടെയുണ്ട്.

തിങ്കളാഴ്ച രാവിലെയോടെയാണ് ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ കണ്ടത്. ഞായറാഴ്ച രാത്രി വൈകിവരെ ഹോളി ആഘോഷം നടന്നിരുന്നെന്നും പിന്നീട് എപ്പോഴാണ് ഇത് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് ഗ്രാമവാസികള്‍ പറയുന്നത്.

Advertisement