V V RAMESAN AND E P JAYARAJANനീലേശ്വരം: ഡി.വൈ.എഫ്‌.ഐ സംസ്ഥാന ട്രഷറര്‍ വി.വി.രമേശനും സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍ എംഎല്‍എയ്ക്കുമെതിരേ കാഞ്ഞങ്ങാട്ടും നീലേശ്വരത്തും പോസ്റ്ററുകളിറക്കി. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ സംഘടനകളുടെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്.

പാര്‍ട്ടിയെ മറന്ന എന്‍.ആര്‍.ഐ വീരന്‍ രമേശന്റെ സംരക്ഷകന്‍ ഇ.പി ജയരാജനാണെന്നും ഇരുവരെയും ഒറ്റപ്പെടുത്തണമെന്നും പോസ്റ്ററില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

‘കൂത്തുപറമ്പിലെ ചോര മറന്ന രമേശാ പൊറുക്കില്ല നിന്നോട്. നീ ഞങ്ങളെ തോല്‍പിച്ചു കളഞ്ഞല്ലോടാ രമേശാ. കൂത്തുപറമ്പില്‍ വീണ ചോര നീ മറന്നല്ലോടാ രമേശാ. എന്‍.ആര്‍.ഐ മുതലാളി വി.വി.രമേശന്‍ – രമേശന്റെ മുതലാളി ഇ.പി.ജയരാജന്‍. രമേശന് ഒത്താശ ചെയ്യാന്‍ പാര്‍ട്ടി നേതൃത്വം തുനിഞ്ഞാല്‍ ജനങ്ങള്‍ മറുപടി നല്‍കും’- എന്നാണ് പോസ്റ്ററിലുള്ളത്.

കാഞ്ഞങ്ങാടും പരിസരങ്ങളി ലും പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ നശിപ്പിച്ചുട്ടുണ്ട്. എന്നാല്‍ നീലേശ്വരത്തും മറ്റും പോസ്റ്ററുകള്‍ നശിപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറായില്ല.