Administrator
Administrator
സുകുമാരന്‍ നായര്‍ക്കെതിരെ പുന്നപ്രയില്‍ പോസ്റ്ററുകള്‍
Administrator
Thursday 5th May 2011 5:11pm

sukumaran-nairഅമ്പലപ്പുഴ: എന്‍.എസ്.എസ് ആക്ടിംഗ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ജന്മനാടായ പുന്നപ്രയില്‍ പോസ്റ്ററുകള്‍. സുകുമാരന്‍ നായരെ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞ് ഡി.വൈ.എഫ്.ഐ, നാട്ടുകൂട്ടം, മഹിളാ ഐക്യവേദി എന്നിവയുടെ പേരുകളിലാണ് പോസ്റ്ററുകള്‍ ഇറങ്ങിയിരിക്കുന്നത്.

സഖാവ് വി.എസിനെ അധിക്ഷേപിച്ച സവര്‍ണ ഫാസിസ്റ്റ് സുകുമാരന്‍ നായരെ തെരുവില്‍ കൈകാര്യം ചെയ്യുക- ഡിവൈഎഫ്‌ഐ. ഇനി അടി… വി.എസിനെ ആക്ഷേപിച്ചാല്‍ സുകുമാരന്‍ നായരെ, നിനക്കും അടിതന്നെ. നാട്ടുകൂട്ടം പുന്നപ്ര. ബാലകൃഷ്ണ പിള്ളയുടെയും കുഞ്ഞാലിക്കുട്ടിയുടെയും പിണിയാളായ സുകുമാരന്‍ നായര്‍ കേരളത്തിന് അപമാനം. സുകുമാരന്‍ നായരെ ചെരിപ്പ് ഊരി അടിക്കുക- മഹിള ഐക്യവേദി. തുടങ്ങിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വി. എസിന് സീറ്റ് നിഷേധിച്ചപ്പോഴും പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോര് മൂര്‍ഛിച്ചപ്പോഴും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടാറുള്ള സ്ഥലമാണ് പുന്നപ്ര.

Advertisement