കണ്ണൂര്‍: കെ. സുധാകരന്‍ എംപിക്കെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതിന്റെ തുടര്‍ച്ചയായി ഡി.സി.സി പ്രസിഡന്റ് പി. രാമകൃഷ്ണനെതിരെയും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍. സി.പി.ഐ.എം ചാരനായ പി. രാമകൃഷ്ണനെ പുറത്താക്കുക എന്നെഴുതിയ ഫ്‌ളക്‌സ് ബോര്‍ഡുകളാണു കെ. സുധാകരന്റെ ശക്തി കേന്ദ്രങ്ങളില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന്റെ പേരിലാണു പോസ്റ്റര്‍.

കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ കഴിഞ്ഞദിവസം സുധാകരന്‍ എം.പിയ്‌ക്കെതിരെ കണ്ണൂരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കോണ്‍ഗ്രസ് സംസ്‌കാരം ഇല്ലാത്തവരില്‍ നിന്നും പാര്‍ട്ടിയെ രക്ഷിക്കണമെന്നാവസ്യപ്പെട്ടാണ് പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നത്.