എഡിറ്റര്‍
എഡിറ്റര്‍
വയനാട്ടില്‍ എം.ഐ ഷാനവാസ് എം.പിയ്‌ക്കെതിരെ പോസ്റ്റര്‍
എഡിറ്റര്‍
Thursday 6th March 2014 8:34am

shanavas1

വയനാട്: കോണ്‍ഗ്രസ് എം.പിയായ എം.ഐ ഷാനവാസ് എം.പിയ്‌ക്കെതിരെ പോസ്റ്ററുകള്‍.

വയനാട് സംരക്ഷണ സമിതിയുടെ പേരിലാണ് കോണ്‍ഗ്രസ് ഓഫീസ് പരിസരങ്ങളിലും മറ്റും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

സിറ്റിങ് എം.പിയായ ഷാനവാസ് ഈ തിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ പരാജയപ്പെടുത്തുമെന്നാണ് പോസ്റ്ററുകളിലുള്ളത്.

കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് ഒരു തുറന്ന കത്ത് എന്ന പേരിലുള്ള പോസ്റ്ററുകളില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഷാനവാസ് എം.പിയ്ക്ക് ഇരട്ടത്താപ്പാണെന്നും പറഞ്ഞിട്ടുണ്ട്.

നിലവില്‍ യു.ഡി.എഫിലെ തര്‍ക്ക സീറ്റാണ് വയനാട്. മുസ്‌ലീം ലീഗും എസ്.ജെ.ഡിയും വയനാട് സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സീറ്റ് വിഭജനത്തില്‍ വയനാടിന്റെ കാര്യത്തില്‍ നേതാക്കള്‍ മൗനം തുടരുകയാണ്.

നേരത്തേ ഷാനവാസ് എം.പിയ്‌ക്കെതിരെ ചില ലീഗ് നേതാക്കള്‍ രംഗത്തു വന്നിട്ടുണ്ടായിരുന്നു.

ഷാനവാസ് എം.പിയെ അഞ്ചു കൊല്ലം സഹിച്ചു, ഇനി വയ്യെന്നും അദ്ദേഹം മത്സരിച്ചാല്‍ മുന്നണിയ്ക്ക് സീറ്റ് നഷ്ടപ്പെടുന്ന സാഹചര്യമാണ് ഇപ്പോള്‍ വയനാടുള്ളതെന്നും ഇവര്‍ ആരോപിച്ചിരുന്നു.

Advertisement