എഡിറ്റര്‍
എഡിറ്റര്‍
വി.എസ്സിനേയും ടി.പി യേയും അനുകൂലിച്ച് ദല്‍ഹിയില്‍ പോസ്റ്ററുകള്‍
എഡിറ്റര്‍
Sunday 3rd June 2012 9:23am

ന്യൂദല്‍ഹി: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും കൊല്ലപ്പെട്ട ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനും അഭിവാദ്യമര്‍പ്പിച്ച് ദല്‍ഹിയില്‍ ഫ്‌ളെക്‌സ്‌ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു.

കേരള ഹൗസിനു സമീപം ജന്തര്‍മന്തറിലും ജെ.എന്‍.യു ക്യാംപസിലുമാണ് രാവിലെ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. റവലൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പേരിലാണ് ടി.പി ചന്ദ്രശേഖരന് അഭിവാദ്യമര്‍പ്പിച്ച് ഫ്‌ളെക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.

”സഖാവ് ടിപി, രാഷ്ട്രീയ മേഘങ്ങള്‍ക്കിടയില്‍ മിന്നിമറഞ്ഞ കൊള്ളിയാനല്ല, വിപ്ലവകാലത്ത് നിത്യം ജ്വലിക്കും പോര്‍ നക്ഷത്രം” എന്നാണ് ബോര്‍ഡിലെ വരികള്‍. വി.എസ്സ്‌ ശരിയെന്നാണ് ജെ.എന്‍.യു ക്യാംപസില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്‌ളെക്‌സില്‍ എഴുതിയിരിക്കുന്നത്.

Advertisement