English Edition
January 27th, 2012
Email this page

സുധാകരനെ പ്രകീര്‍ത്തിച്ച പോലീസിന്റെ പോസ്റ്റര്‍ വിവാദമാകുന്നു

കണ്ണൂര്‍ : കണ്ണൂരില്‍ റിപ്പബ്ലിക്ക് ദിനാഘോഷ പരേഡ് നടന്ന എ.ആര്‍ ക്യാമ്പ് ആസ്ഥാനത്ത് കെ. സുധാകരന്‍ എം.പിക്ക് അഭിവാദ്യമര്‍പ്പിച്ച് ബോര്‍ഡ് സ്ഥാപിച്ചത് വിവാദമാകുന്നു. ബോര്‍ഡ് വെച്ച കേരള പൊലീസ് അസോസിയേഷന്റെ ഭാരവാഹികളെ അന്വേഷണവിധേയമായി വെള്ളിയാഴ്ച രാവിലെ സസസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ കെ. സുധാകരന്‍ എം.പിയെ അനുകൂലിച്ച് എ. ആര്‍ ക്യാമ്പ് പരിസരത്ത് വീണ്ടും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു.

ജില്ലാഭാരവാഹികളായ ആറുപേരെയാണ് എസ്.പി സസ്‌പെന്റുചെയ്തത്. സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഔദ്യോഗികപരിപാടിയാണ് റിപ്പബ്ലിക്ക് ദിനാഘോഷവും അതിനോടനുബന്ധിച്ചു നടക്കുന്ന പരേഡും. അവിടെ എം.പിക്ക് അഭിവാദ്യമര്‍പ്പിക്കുന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കുന്നത് ഔചിത്വമില്ലാത്ത നടപടിയാണെന്ന് പറഞ്ഞാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. എന്നാല്‍ ഇവരെ തിരിച്ചെടുക്കാന്‍ സമ്മര്‍ദ്ദമേറുകയാണ്.

എ. ആര്‍ ക്യാമ്പില്‍ നീന്തല്‍കുളം അനുവദിച്ച എം.പി കെ. സുധാകരന്‍ അഭിവാദ്യം എന്നെഴുതിയ ബോര്‍ഡ് സ്ഥാപിച്ചത് ജില്ലാ പോലീസ് അസോസിയേഷനായിരുന്നു. എന്നാല്‍ റിപ്പബ്ലിക്ക് ദിന പരേഡ് നടത്തുന്നതിനുവേണ്ടി ബോര്‍ഡ് പോലീസ് മാറ്റിവെച്ചു. ഇതില്‍ പ്രതിഷേധിച്ച് ഏതാനും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ഒടുവില്‍ പോലീസ് സഹായത്തോടെ ബോര്‍ഡ് പുനസ്ഥാപിച്ചു. ബോര്‍ഡ് പുനസ്ഥാപിക്കാന്‍ പോലീസ് സഹായിച്ചുവെന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെയാണ് സസ്‌പെന്‍ഷന് ഉത്തരവിട്ടത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.