ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ ആലപ്പുഴയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. നെയ്യാറ്റിന്‍കരയിലെ തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

ഇടതുപക്ഷ സംരക്ഷണ സമിതിയാണ് വി.എസ്സിനേയും സി.പി.ഐ.എമ്മിനേയും വിമര്‍ശിച്ചുകൊണ്ട് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്.

Subscribe Us:

കേന്ദ്രനേതൃത്വത്തിനെയും പോസ്റ്ററില്‍ വിമര്‍ശിച്ചിട്ടുണ്ട്. പാര്‍ട്ടി ചാരന്‍ തുലയട്ടെ കേന്ദ്രനേതൃത്വം രാജിവെയ്ക്കുക തുടങ്ങിയവയാണ് പോസ്റ്ററിലെ വാചകങ്ങള്‍.

പോസ്റ്ററുകള്‍ അച്യുതാനന്ദന്റെ വീടിന് മുമ്പിലും പാര്‍ട്ടി ഓഫീസിനു മുന്നിലും പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തിനു സമീപത്തുമാണ് പതിച്ചിരിക്കുന്നത്.