തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവന്റെ മതിലിലാണ് മുഖ്യമന്ത്രിക്കെതിരെ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.

Ads By Google

ഉമ്മന്‍ ചാണ്ടി ജനപ്രിയ മുഖ്യമന്ത്രി ചമയുകയാണെന്നും തനിക്കു ശേഷം പ്രളയം എന്നാണ് മുഖ്യമന്ത്രിയുടെ നിലപാടെന്നും പോസ്റ്ററില്‍ വിമര്‍ശിക്കുന്നു. കോണ്‍ഗ്രസ് പുന:സംഘടന അട്ടിമറിച്ച് പാര്‍ട്ടിയെ ഒറ്റിക്കൊടുക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്ന് പോസ്റ്ററില്‍ കുറ്റപ്പെടുത്തുന്നു.

കോതമംഗലത്ത് നഴ്‌സിങ് സമരത്തിനെതിരെ കേസെടുത്ത മുഖ്യമന്ത്രിക്ക് കാലം മാപ്പ് നല്‍കില്ല. കോതമംഗലം നഴ്‌സുമാരുടെ സമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി വര്‍ഗീയ നിലപാട് എടുത്തു. സമരം ചെയ്ത നഴ്‌സുമാരെ കള്ളക്കേസില്‍ കുടുക്കിയ വര്‍ഗീയവാദിയാണ് മുഖ്യമന്ത്രിയെന്നും പോസ്റ്ററില്‍ പരാമര്‍ശമുണ്ട്.