Categories

സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നു

തൃശൂര്‍: ട്രെയിന്‍ യാത്രക്കിടെ പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. പോസ്റ്റുമോര്‍ട്ടം നടത്തിയെന്ന് അവകാശപ്പെട്ട റിപ്പോര്‍ട്ടില്‍ ഡോ.ഷെര്‍ളി വാസുവിന്റെ ഒപ്പില്ല. ഡോ. ഉന്‍മേഷ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് മാധ്യമങ്ങള്‍ക്കു ലഭിച്ചത്. ഷെര്‍ളി വാസുവിന്റെ ഒപ്പില്ലാത്ത റിപ്പോര്‍ട്ടില്‍ ഡോ.ഉന്‍മേഷിന് പുറമെ ഡോക്ടര്‍മാരായ രാജേന്ദ്ര പ്രസാദ്, ഷാഹിദ, സഞ്ജയ് എന്നിവരുടെ ഒപ്പു മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്.

തങ്ങള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പിന്നീട് തിരുത്തലുകള്‍ വന്നുവെന്ന ഡോ.ഉന്മേഷിന്റെ വാദം തെളിയിക്കുന്നതിനാണ് ഡോക്ടര്‍മാര്‍ തന്നെ രേഖകള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. താന്‍ നല്‍കിയ റിപ്പോര്‍ട്ട് അല്ല കോടതിയില്‍ നല്‍കിയതെന്ന് ഡോ.ഉന്മേഷ് നേരത്തെ മൊഴി നല്‍കിയിരുന്നു.

അതേസമയം, സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം വിവാദം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതി തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ തെളിവെടുപ്പ് ആരംഭിച്ചു. ആദ്യം തെളിവു നല്‍കിയ മെഡിക്കല്‍ കോേളജ് പ്രിന്‍സിപ്പല്‍ ഡോ.പ്രവീണ്‍ കുമാര്‍ അടക്കം രണ്ടു പേര്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് ഉന്മേഷെന്നു മൊഴി നല്‍കിയതായാണ് സൂചന.

ഉന്നതതല സമിതിക്ക് മുമ്പില്‍ മൊഴി നല്‍കിയ ഉന്മേഷ് ഡോ.ഷെര്‍ളി വാസുവിനെതിരെയുള്ള തന്റെ നിലപാടില്‍ ഉറച്ചു നിന്നു.

One Response to “സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നു”

  1. sanjeev pillai

    ഡോ .ഫെര്‍ളി വാസുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഈ ലിംങ്കില്‍ വായിക്കാം
    http://www.dcbooks.com/blog/soumya-postmortem-reportdc-bookspachakkuthira-dc-books-blog/

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.