എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യക്കെതിരെ പോസ്റ്റിട്ട പാക് നടി വീണാ മാലിക് വിവാദത്തില്‍; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് നടി
എഡിറ്റര്‍
Monday 17th March 2014 6:21pm

veena-malik

ഇന്ത്യക്കെതിരായ ട്വിറ്ററില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്ന് പാക് മോഡലും നടിയുമായ വീണാ മാലിക് വിവാദത്തില്‍. എന്നാല്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് അവകാശപ്പെട്ടുകൊണ്ട് നടി രംഗത്തു വന്നു.

ദല്‍ഹിയില്‍ ജര്‍മ്മന്‍ യുവതിയെ പീഡിപ്പിയ്ക്കുകയും കൊള്ളയടിക്കുകയും ചെയ്ത സംഭവത്തില്‍ രോഷം പൂണ്ട് പ്രതികരിച്ച ഒരു പോസ്റ്റ് ഷെയര്‍ ചെയ്തതിനൊപ്പം ‘ഇന്ത്യ സക്ക്‌സ്’ എന്നു കൂടി എഴുതി ചേര്‍ത്തതോടെയാണ് വീണ വെട്ടിലായത്.

എന്നാല്‍ താനല്ല ആ പോസ്റ്റ് ഇട്ടതെന്നും തന്റെ മുന്‍ കാമുകന്‍ പ്രശാന്ത് സിങ് അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുകയാണ് എന്നുമാണ് നടിയുടെ വാദം.

പ്രശാന്തിന്റെ വെബ് സര്‍വീസ് കമ്പനിയുമായി തനിക്ക് മൂന്നു വര്‍ഷത്തെ കോണ്‍ട്രാക്ട് ഉണ്ടായിരുന്നുവെന്നും എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ കരാര്‍ ഒഴിവാക്കിയതിനെ തുടര്‍ന്ന് പ്രശാന്തിന് ദേഷ്യമാവുകയായിരുന്നുവെന്നും വീണ പറഞ്ഞു.

വിവാഹിതയായതിനു ശേഷം തന്നെ ഹാക്ക് ചെയ്ത അക്കൗണ്ടിന്റെ പേരു പറഞ്ഞ് പ്രശാന്ത് ബ്ലാക്ക്‌മെയ്ല്‍ ചെയ്തിരുന്നുവെന്നും നടി പറഞ്ഞു. എന്നാല്‍ ഇയാള്‍ക്കെതിരെ നടി പരാതി നല്‍കിയിട്ടില്ലെന്നാണ് അറിവ്.

അതേസമയം വീണയുടെ പോസ്റ്റ് ഏറെ വിമര്‍ശനങ്ങള്‍ സൃഷ്ടിച്ചു. പാക്കിസ്ഥാന്‍കാരിയായതു കൊണ്ടാണ് ഇത്തരത്തില്‍ ചെയ്തതെന്നും മനപൂര്‍വ്വമാണ് പോസ്റ്റ് ഷെയര്‍ ചെയ്തതെന്നുമെല്ലാം വീണക്കെതിരെ ട്വിറ്ററില്‍ തന്നെ വിമര്‍ശനങ്ങളുയര്‍ന്നിട്ടുണ്ട്.

Advertisement